തീവണ്ടി റിസര്‍വേഷന്‍ ഇനി 60 ദിവസം മുന്‍പ് മാത്രം; നവംബര്‍ ഒന്നു മുതല്‍ പുതിയ മാറ്റം

തീവണ്ടി റിസര്‍വേഷന്‍ ഇനി 60 ദിവസം മുന്‍പ് മാത്രം; നവംബര്‍ ഒന്നു മുതല്‍ പുതിയ മാറ്റം

Update: 2024-10-18 02:39 GMT

കണ്ണൂര്‍: തീവണ്ടി ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന ദിവസം റെയില്‍വേ ചുരുക്കി. യാത്രാദിവസത്തിന് 120 ദിവസം മുന്‍പ് മുതല്‍ റിസര്‍വേഷന്‍ ചെയ്യുന്നത് 60 ദിവസമാക്കി. നവംബര്‍ ഒന്നിന് മാറ്റം നിലവില്‍ വരും. ഒക്ടോബര്‍ 31 വരെ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഇത് ബാധകമല്ല. വിദേശ ടൂറിസ്റ്റുകള്‍ക്ക് 365 ദിവസം മുന്‍പ് റിസര്‍വ് ടിക്കറ്റെടുക്കുന്നത് തുടരും. താജ് എക്‌സ്പ്രസ്, ഗോംടി എക്‌സ്പ്രസ് തുടങ്ങിയ വണ്ടികളില്‍ 120 ദിവസം തന്നെയാണ്. ഒന്നിച്ച് ആറുപേര്‍ക്കുവരെ റിസര്‍വ് ചെയ്യാം. തത്കാലില്‍ നാലുപേര്‍ക്കും. ഉറപ്പായ തത്കാല്‍ ടിക്കറ്റ് കൗണ്ടറിലായാലും ഓണ്‍ലൈനിലായാലും റദ്ദാക്കിയാല്‍ പണം തിരിച്ചുകിട്ടില്ല. വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ കിട്ടും. റിസര്‍വേഷന്‍ ഉറപ്പായ ടിക്കറ്റുകള്‍ക്ക് പണം മടക്കി കിട്ടണമെങ്കില്‍ വണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് റദ്ദാക്കണം.

Tags:    

Similar News