കഴക്കൂട്ടം മംഗലപുരത്ത് പട്ടാപ്പകല്‍ 20 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; അറസ്റ്റിലായ പ്രതികളിൽ ഒരാൾ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാൾ
തിരുവനന്തപുരം: കഴക്കൂട്ടം മംഗലപുരത്ത് പട്ടാപ്പകല്‍ 20 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ ഒരാൾ ഗുണ്ടാ ലിസ്റ് പ്രതി. കൊല്ലം കൊട്ടിയം സ്വദേശികളായ ബൈജു, പരവൂർ സ്വദേശി ജിയോ സ്വദേശി എന്നീ രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. ഇതിൽ ബൈജു എന്നയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളാണെന്നാണ് പോലീസ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.
നേരത്തെ, സംഭവത്തിൽ വീടിന്റെ സമീപത്ത് കേബിൾ ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വായില്‍ തുണി തിരുകിക്കയറ്റിയ ശേഷമായിരുന്നു പെൺകുട്ടിക്കെതിരെ ക്രൂരമായ അക്രമം ഉണ്ടായത്. നഴ്സിങ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.
ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടി അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു യുവതിയെ വീട്ടില്‍ ആരും ഇല്ലെന്ന് മനസ്സിലാക്കിയ പ്രതികൾ വാതില്‍ തള്ളിത്തുറന്നാണ് അകത്തു കയറി ആക്രമിക്കുകയായിരുന്നു. ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. മറ്റേയാള്‍ പരിസരം നിരീക്ഷിച്ച് അടുത്തുനിന്നു.
അക്രമികളെ തള്ളിമാറ്റി യുവതി ഓടി രക്ഷപ്പെട്ട് അയല്‍വാസികളെ വിവരം അറിക്കുകയായിരുന്നു. മാതാപിതാക്കളും സഹോദരനും പുറത്തുപോയിരിക്കുകയായിരുന്നു. വീട്ടില്‍ ആരും ഇല്ലാതാകുന്ന സമയം നേരത്തേ നോക്കിവെച്ച ശേഷമാണ് അക്രമികള്‍ വീട്ടിലെത്തിയത്.