നിലമ്പൂരിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി; ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

Update: 2024-11-15 15:28 GMT

മലപ്പുറം: നിലമ്പൂരിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുകയായിരുന്നു ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ നടപടി. രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ മുക്തമാണോ എന്ന പരിശോധനയുടെ ഭാഗമായായിരുന്നു പരിശോധന.

ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നേത്യത്വത്തിൽ നടത്തിയ പരിശോധനയിൽ നിലമ്പൂരിലെ ക്ലിനിക്ക്, ചക്കുന്നിലെ ആയുർവേദ കേന്ദ്രത്തിലെ മസാജ് സെന്റർ എന്നിവയാണ് അടച്ച് പൂട്ടാൻ നിർദേശം നൽകിയത്. ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാനും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി.

ഇതിനു ശേഷം മാത്രമേ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദമുള്ളു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു.ആർ.എം.ഒ. ഡോ.കെ.കെ. പ്രവീണ. നിലമ്പൂർ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ജിജോ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജലി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്

Tags:    

Similar News