വി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; തല്‍സ്ഥിതി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്
വി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Update: 2025-06-28 12:31 GMT
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തിങ്കളാഴ്ചയാണ് വി എസിനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തല്‍സ്ഥിതിയില്‍ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന് അറിയിച്ചു.
വിവിധ സ്പെഷ്യലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന് നായര്‍ വി. ഇന്നു വൈകിട്ട് നാലിന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം.