കടയുടെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കി; എന്നാല്‍ പുതുക്കണമെങ്കില്‍ 10,000 നല്‍കണമെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍; ബൈക്കിലെത്തി പണം വാങ്ങി; പിന്നാലെ വിജിലന്‍സ് പിടിയില്‍; സംഭവം കൊച്ചിയില്‍

Update: 2025-01-30 04:53 GMT

കൊച്ചി: കടയുടെ ലൈസന്‍സ് പുതുക്കുന്നത് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. കടക്കാരനോട് ബൈക്കിലെത്തി പണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. കൊച്ചിയിലാണ് സംഭവം. കൊച്ചി കോര്‍പ്പറേഷനിലെ 16-ാം സര്‍ക്കിള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഖില്‍ ജിഷ്ണു ആണ് വിജിലന്‍സിന്റെ പിടിയിലായത്. പാല്‍ ഉല്‍പ്പനങ്ങളുടെ വില്‍പ്പന നടത്തുന്ന കടയുടെ ലൈസന്‍സ് പുതുക്കുന്നതിനാ് കൈക്കൂലി ആവശ്യപ്പെട്ടത്.

കടയുടെ ലൈസന്‍സ് പുതുക്കുന്നതിന് കടക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കാന്‍ പണം തരണമെന്ന് അഖില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കടക്കാരന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് പറഞ്ഞതനുസരിച്ച് കച്ചവടക്കാരന്‍ അഖിലിന് പണം നല്‍കാം എന്ന് അറിയിച്ചു. വിജിലന്‍സ് നല്‍കിയ ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകളാണ് കടക്കാരന്‍ അഖിലിന് നല്‍കിയത്.

കടക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് അഖില്‍ പണം വാങ്ങാന്‍ എത്തി. തുടര്‍ന്ന് പണം കൈമാറി. പിന്നാലെ വിജിലന്‍സ് എത്തി അഖിലിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ട് എസ്. ശശിധരന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി ജി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 10,000 രൂപ വിജിലന്‍സ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍മാരായ ബിജോയ്, ജിജിന്‍ ജോസഫ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോഷി ജേക്കബ്, സുകുമാരന്‍, ഉണ്ണികൃഷ്ണന്‍, സി.പി.ഒ മാരായ സുനില്‍കുമാര്‍, ജിജിമോന്‍, പ്രമോദ്കുമാര്‍, ധനേഷ്, മനു, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News