സംസ്ഥാനത്ത് അപകടങ്ങൾ വർധിക്കുന്നു; തുടർച്ചയായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാരെ കണ്ടെത്തി; പട്ടിക തയ്യാറാക്കണം; പരിശീലന കേന്ദ്രങ്ങളിൽ ക്ലാസിന് അയക്കും; ആർടിഒ മാർക്ക് കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

Update: 2024-12-14 08:13 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ ദിനം പ്രതി റോഡ് അപകടങ്ങൾ വർധിക്കുകയാണ്. ഇപ്പോഴിതാ തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാരെ കണ്ടെത്തി അഞ്ച് ദിവസത്തെ പരിശീലനം നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം.

തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആർടിഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകുകയും ചെയ്തു. സംസ്ഥാനത്ത് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. വിവിധ വാഹന ഡ്രൈവർമാരുടെ സംഘടനകളുമായി ചേർന്നും പരിശീലന പരിപാടി നടത്തും.

അതേസമയം, നാല് വിദ്യാർത്ഥിനികളുടെ മരണം സംഭവിച്ച പാലക്കാട് - കോഴിക്കോട് ദേശീയ പാതയിലെ പനയംപാടം സ്ഥിരം അപകട മേഖലയെന്ന് കണ്ടെത്തിയ ഐഐടി റിപ്പോ‍‍ർട്ടുകൾ.

മോട്ടോർ വാഹന വകുപ്പിന് വേണ്ടി പാലക്കാട് ഐഐടി തയാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങളിൽ നടപ്പാക്കിയത് റോഡിലെ ഗ്രിപ്പിടൽ മാത്രമാണെന്നും. ആറ് മാസം മുൻപ് ഗ്രിപ്പിട്ടെങ്കിലും അതിന്റെ ഗുണഫലമില്ലെന്നതിന്‍റെ തെളിവാണ് ഇപ്പോഴത്തെ അപകടമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 

Tags:    

Similar News