ന്യൂസിലാന്‍ഡിലും കാനഡയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; സംഘത്തിലെ പ്രധാനി പിടിയില്‍; തട്ടിപ്പിന് ഇരയായത് നൂറു കണക്കിന് പേര്‍

പിടിയിലായത് പാലക്കാട് ദൃശ്യന്‍ കനോലി എന്നറിയപ്പെടുന്ന ദൃശ്യന്‍

Update: 2024-09-08 15:36 GMT

പാലക്കാട്: കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ പ്രധാനി പിടിയില്‍. പാലക്കാട് ചക്കാന്തറ മുക്കാമിയില്‍ ദൃശ്യന്‍ കനോലി എന്നറിയപ്പെടുന്ന ദൃശ്യനാണ് (33) പാലക്കാട് സൌത്ത് പോലീസിന്റെ പിടിയിലായത്. നിരവധി പേര്‍ തട്ടിപ്പു സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സംഘത്തില്‍ പെട്ട മറ്റ് പ്രതികള്‍ ഒളിവിലാണ്.

പാലക്കാട് ആലത്തൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഇയാളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

പല പേരുകളിലാണ് ഇവര്‍ വിദേശ ജോലിയെന്ന പേരില്‍ സ്ഥാപനം നടത്തിയത് . ഇതു വഴി പലരില്‍ നിന്നും 5 മുതല്‍ 10 ലക്ഷം രൂപവരെ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. നൂറ്കണക്കിന് പേരാണ് സംഘത്തിന്റ തട്ടിപ്പിനിരയായത്. തട്ടിപ്പ് സംഘത്തിന് വേണ്ടി വ്യാജ അഭിമുഖം,വ്യാജ പരിശോധന വ്യാജ കരാറുകള്‍ ഉണ്ടാക്കിക്കൊടുക്കല്‍ എന്നിവ ചെയ്തു കൊടുക്കുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

Tags:    

Similar News