വലിയ ശബ്ദത്തിൽ കല്ലുകൾ ഇടിഞ്ഞുവീണു; നിലവിളി കേട്ട് ആളുകൾ ഓടിയെത്തി; വീടിന്റെ സംരക്ഷണഭിത്തി തകർന്ന് അപകടം; നവജാത ശിശുവിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-05-25 10:10 GMT

കോഴിക്കോട്: വീടിന്റെ സംരക്ഷണഭിത്തി മറ്റൊരു വീട്ടിലേക്ക് ഇടിഞ്ഞുവീണ് വൻ അപകടം. പിന്നാലെ നവജാത ശിശുവിന് പരിക്കേറ്റു. വാലില്ലാപ്പുഴയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. ഓളിപാറമ്മല്‍ അജിയുടെയും അലീനയുടെയും മകന്‍ അന്‍ഹക്കാണ പരിക്കേറ്റത്. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീടിന്റെ സംരക്ഷണ ഭിത്തിയാണ് മറ്റൊരു വീടിന് മുകളിലേക്ക് പതിച്ചത്. കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം തോട്ടുമുക്കം പുല്‍പാറയിലും വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി. പറയില്‍ ജോബിയുടെ വീടിന് സമീപത്തെ കെട്ടിടത്തിലേക്കാണ് അടുത്ത വീട്ടിലെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണത്.

Tags:    

Similar News