ചുഴലിക്കാറ്റ് ഭീഷണി; ആഴക്കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തിരിച്ചുവരണം; കേരള തീരത്തും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശവുമായി കേന്ദ്രകലാവസ്ഥ വകുപ്പ്
By : സ്വന്തം ലേഖകൻ
Update: 2024-11-28 12:49 GMT
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി അതിതീവ്രന്യൂനമർദം രൂപപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തെക്കൻ കേരള തീരത്ത് ഇന്ന് മുതൽ നവംബർ 30 വരെയും കേരള തീരത്ത് ഡിസംബർ 1, 2 തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ് ഉണ്ട്.
കർണാടക തീരം- ലക്ഷദ്വീപ് പ്രദേശങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ആഴക്കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തന്നെ ആഴക്കടലിൽ നിന്ന് തീരത്തേക്ക് മടങ്ങണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.