വയനാട്ടിൽ കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിയുടെ വയറ്റിൽ ആനക്കൊമ്പ് തുളഞ്ഞ് കയറി; ഗുരുതര പരിക്ക്

Update: 2024-12-15 15:07 GMT

കൽപ്പറ്റ: വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ചയാണ് കാട്ടാന ആക്രമണമുണ്ടായത്. ചേകാടി പൊളന്ന എലിഫന്റ് വാലി റിസോർട്ടിലെ നിർമ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സതീശനും മറ്റ് അഞ്ചുപേരും സമീപത്തെ കടയിൽ സാധനം വാങ്ങാനായി പോയ സമയത്താണ് സംഭവമുണ്ടായത്. സതീഷിന്റെ നേർക്ക് ആന പാഞ്ഞെത്തിയതോടെ കൂടെയുണ്ടായിരുന്ന മറ്റ് നാലു പേർ പരിഭ്രാന്തരായി തിരിഞ്ഞോടി. എന്നാൽ സതീശൻ ഓടുന്നതിനിടയിൽ ആന പുറകിൽ നിന്നും ആക്രമിക്കുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറിൽ തുളഞ്ഞ് കയറി. സംഭവമറിഞ്ഞ് സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

Tags:    

Similar News