സ്ത്രീയെ കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ആനയുടെ ആക്രമണമെന്ന് സംശയം; സംഭവം തൃശൂരിൽ

Update: 2024-12-11 14:27 GMT

തൃശ്ശൂര്‍: ആദിവാസി സ്ത്രീയെ കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശാസ്താംപൂവം ആദിവാസി നഗറിലെ കാടര്‍ വീട്ടില്‍ മീനാക്ഷി (71)യെയാണ് കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആനയുടെ ആക്രമണമാണ് മരണകാരണമെന്നാണ് സംശയം. മൃതദേഹത്തിലെ പരിക്കുകള്‍ ആനയുടെ ആക്രമിച്ചതിലേക്കാണ് സൂചിപ്പിക്കുന്നത്.

ആനപ്പാന്തം വനത്തിലെ കടുക്കാതോടിനു സമീപമാണ് മുതദേഹം കണ്ടെത്തിയത്. മാനസികാസ്വാസ്ഥമുള്ള മീനാക്ഷി വീട്ടില്‍ നിന്ന് കാട്ടിലേക്ക് പോയതാണെന്ന് കരുതുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News