ബസ് കാത്തുനിൽക്കുമ്പോൾ അപകടം; സിമന്റ് ഇഷ്ടിക തെറിച്ച് തലയിൽ വന്നിടിച്ചു; ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം; വേദനയോടെ കുടുംബം!

Update: 2025-05-30 11:11 GMT

കൊച്ചി: ബസ് കാത്തു നിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണ് അപകടം. പിന്നാലെ ഗുരുതരമായി പരിക്കേറ്റ വടക്കേക്കര സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ (34) ദാരുണമായി മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മുനമ്പം മാണി ബസാറിൽ മകൾ ശിവാത്മിക (6) യോടൊപ്പം ബസ് കാത്തുനിൽക്കുമ്പോൾ സമീപത്തെ നിർമാണം നടക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ മുകളിൽനിന്നും സിമന്റ് ഇഷ്ടിക ആര്യയുടെ തലയിൽ വന്ന് വീണത്.

കെട്ടിടത്തിൽ നിർമാണം നടന്ന ഭാഗം മൂടാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാൻ ഉപയോഗിച്ചിരുന്ന സിമന്റ് ഇഷ്ടികയാണ് താഴേക്ക് വീണത്. ഗുരുതരാവസ്ഥയിലായ ആര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിസാര പരിക്കേറ്റ ശിവാത്മികയെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ട് അയച്ചു.

Tags:    

Similar News