വാടക വീട്ടിൽ യുവതി തീക്കൊളുത്തി മരിച്ചു; സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമെന്ന് പ്രാഥമിക നിഗമനം; സംഭവം ആലപ്പുഴയിൽ
By : സ്വന്തം ലേഖകൻ
Update: 2025-09-17 13:28 GMT
ആലപ്പുഴ: സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ആലപ്പുഴയിൽ യുവതി തീക്കൊളുത്തി മരിച്ചു. ഒളവപ്പറമ്പ് സ്വദേശിയായ സൗമ്യ (35) ആണ് ഇന്ന് രാവിലെ ജീവനൊടുക്കിയത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സൗമ്യ, മാതാപിതാക്കളോടും 12 വയസ്സുള്ള മകളോടൊപ്പവുമാണ് താമസിച്ചിരുന്നത്.
കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം വാടക വീട്ടിലായിരുന്നു താമസം. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു സൗമ്യ. സാമ്പത്തിക പ്രശ്നങ്ങളാണ് ഈ ദാരുണമായ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.