ആലുവയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
By : സ്വന്തം ലേഖകൻ
Update: 2025-07-19 09:03 GMT
കൊച്ചി: ആലുവയിലെ യുവതിയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനി ഗ്രീഷ്മ (30)നെയാണ് താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തെ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണത്തിൽ അസ്വഭാവികതയുണ്ടോയെന്നടക്കമുള്ള കാര്യം പോലീസ് അന്വേഷിക്കും. ജീവനൊടുക്കിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വന്നാലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു.