സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; തൃശൂര്‍ അടിച്ചില്‍ തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 20കാരന്‍: സെബാസ്റ്റ്യനെ ആന ആക്രമിച്ചത് ഇന്നലെ രാത്രിയില്‍

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

Update: 2025-04-14 00:32 GMT

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ മരണം. അതിരപ്പള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 20 കാരന്‍ കൊല്ലപ്പെട്ടു. തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെടുകയായിരുന്നു. സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച്ച പാലക്കാട് മുണ്ടൂരം യുവാവ് കാട്ടാനയുടെ ആക്രമത്തില്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.

Tags:    

Similar News