കുവൈറ്റിൽ എണ്ണ മേഖലയിൽ അപകടം; കമ്പിയിൽ തലയിടിച്ച് വീണു; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം സ്വദേശി
By : സ്വന്തം ലേഖകൻ
Update: 2025-02-14 16:53 GMT
കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശിയായ യുവാവിന് കുവൈറ്റിൽ ദാരുണാന്ത്യം. എണ്ണ മേഖലയിൽ ഉണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിഷാദ് മണക്കടവൻ (34) ആണ് മരിച്ചത്.
തെന്നി വീണ് കമ്പിയിൽ തലയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. ഏതാനും മാസം മുമ്പാണ് കുവൈത്തിലെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.