ബെംഗളൂരുവിൽ നിന്ന് ബസ് കയറി; മുന്നിലെ സീറ്റിലിരുന്ന യുവതിയെ ശല്യം ചെയ്ത് യാത്ര; യുവാവിനെ പിടികൂടി പരിശോധിച്ചപ്പോൾ ട്വിസ്റ്റ്; സംഭവം കോഴിക്കോട്

Update: 2025-07-18 06:46 GMT

കോഴിക്കോട്: ബസിൽ യുവതിയെ ശല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പിന്നാലെ നടന്ന പരിശോധനയിൽ എംഡിഎംഎ കണ്ടെടുത്തു. മുപ്പത്തിമൂന്നുകാരനായ മുഹമ്മദ് മൻസൂറാണ് പിടിയിലായത്. ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതെ പെൺകുട്ടി മീനങ്ങാടി പോലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോടുള്ള യാത്രയിലാണ് പരാതിക്കാരിയായ പെൺകുട്ടിയെ ഇയാൾ ശല്യം ചെയ്തത്. ഇയാൾ ഇരുന്ന സീറ്റിലെ മുൻസീറ്റിലായിരുന്നു പെൺകുട്ടി ഇരുന്നത്. ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതെ ആണ് ഒടുവിൽ തൊട്ട് അടുത്തുള്ള ദേശീയപാതയോരത്തെ മീനങ്ങാടി പോലീസ് സ്റ്റേഷന് മുന്നിൽ ബസ് നിർത്തിച്ച് പെൺകുട്ടി പോലീസിൽ പരാതി അറിയിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഒരു പ്രൈവറ്റ് ബസ് ഇവിടെ നിർത്തിച്ച് പെൺകുട്ടിയെ ഒരാൾ ശല്യം ചെയ്യുന്നുണ്ടെന്ന് പറയുകയായിരുന്നു. ശേഷം ബസിൽ നിന്ന് അയാളെ ഇറക്കി പെൺകുട്ടിയിൽ നിന്നും ഒരു പരാതി എഴുതി വാങ്ങി ദേഹ പരിശോധന നടത്തി. പരിശോധന നടത്തിയതും എംഡിഎംഎ കണ്ടെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൻസൂറിനെ പരിശോധിച്ചപ്പോൾ ആണ് കവറിൽ സൂക്ഷിച്ച 0.15 മില്ലിഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. രണ്ടു കേസുകളിലുമായി പോലീസ് തുടർ നടപടികൾ ആരംഭിച്ചു.  

Tags:    

Similar News