ഓപ്പറേഷൻ പി ഹണ്ട്..; ഫോണിൽ നിറച്ച് കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും; പോക്‌സോ കേസ്; യുവാവിന് മൂന്ന് വർഷം തടവും പിഴയും വിധിച്ച് കോടതി

Update: 2024-12-30 15:16 GMT

തങ്കമണി: ഇടുക്കിയിൽ കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും ഫോണിൽ സൂക്ഷിച്ചു വെച്ച കേസുമായി ബന്ധപ്പെട്ട്. പ്രതിക്ക് മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നത് തടയാനുള്ള 'ഓപ്പറേഷൻ പി ഹണ്ട്' പ്രകാരം അറസ്റ്റ് ചെയ്തു. തങ്കമണി അമ്പലമെട് സ്വദേശിയായ അരുണിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്.

പോക്സോ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി നേരെത്തെ കണ്ടെത്തിയിരിന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ഘട്ടങ്ങളിലായി നടത്തിയ ഓപ്പറേഷൻ പി- ഹണ്ട് എന്ന പരിശോധനയിൽ 395 കേസുകൾ രജിസ്റ്റർ ചെയ്യുകയും 37 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Tags:    

Similar News