ആലപ്പുഴ ജില്ലയില്‍ നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്; അമ്പലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ എസ്എഫ്‌ഐ ആക്രമിച്ചെന്ന് ആരോപണം

ആലപ്പുഴ ജില്ലയില്‍ നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

Update: 2024-10-21 17:46 GMT

ആലപ്പുഴ: ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. അമ്പലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ എസ്എഫ്‌ഐ ആക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്പലപ്പുഴ ഗവ. കോളജില്‍ കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം അരങ്ങേറിയിരുന്നു.

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും കെഎസ്‌യു വിജയിച്ചിരുന്നു. ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണനേയും തന്‍സില്‍ നൗഷാദിനേയും ജില്ലാ സെക്രട്ടറി അര്‍ജുന്‍ ഗോപകുമാറിനേയും അമ്പലപ്പുഴ നിയോക മണ്ഡലം പ്രസിഡന്റ് ആദിത്യന്‍ സനു എന്നിവരെ എസ്എഫ്‌ഐ ആക്രമിച്ചെന്നാണ് കെഎസ്‌യു ആരോപണം.

Tags:    

Similar News