വെക്കേഷന്‍ ആഘോഷിക്കാന്‍ വെക്കാ സ്റ്റേ; വമ്പന്‍ ഓഫറുകള്‍ ഉള്‍പ്പെടുന്ന വെക്കാ സ്റ്റേ കള്‍ച്ചര്‍ ആപ്പ് സുരേഷ് ഗോപി പുറത്തിറക്കി
വെക്കാ സ്റ്റേ കള്‍ച്ചര്‍ ആപ്പ് സുരേഷ് ഗോപി പുറത്തിറക്കി
തൃശൂര്‍ : ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് ശൃംഖലയായ വെക്കാ സ്റ്റേയുടെ ബുക്കിംഗ് ആപ്പായ 'വെക്കാ സ്റ്റേ കള്‍ച്ചര്‍ ' കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പുറത്തിറക്കി. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഓഫിറുകളുമായി തന്നെ 'വെക്കാസ്റ്റേ ലെഗസി കാര്‍ഡ്, വെക്കാ സ്റ്റേലോഗോ എന്നിവയുടെ ലോഞ്ചിങ്ങ് ചടങ്ങുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
9999 രൂപയ്ക്ക് ഒരു വര്‍ഷം മൂന്ന് തവണ വച്ചു വെക്കാസ്റ്റേയുടെ മൂന്നാര്‍, ഊട്ടി, വയനാട് എന്നിവിടങ്ങളില്‍ ഉള്ള റിസോര്‍ട്ടുകളില്‍ 3 വര്‍ഷം 9 തവണ താമസം ഓഫര്‍ ചെയ്യുന്ന പാക്കേജ് ആണ് വെക്കാസ്റ്റേ ലഗസി. കേരളത്തിലെ ആദ്യമായി ആണ് ഇത്രയും ബഡ്ജറ്റ് ഫ്രണ്ട്ലി ആയി ടൂറിസം പാക്കേജ് പ്രഖ്യാപിക്കുന്നത്. വെക്കാ സ്റ്റേ ആപ്പിലൂടെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 5000 പേരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ' ഥാര്‍ റോക്ക്‌സ് ' നല്‍കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.
രാജ്യത്തെ വിനോദ സഞ്ചാര വികാസത്തിന് മുന്‍കൈ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് ചടങ്ങില്‍ സംസാരിക്കവേ സുരേഷ് ഗോപി പറഞ്ഞു. ടൂറിസത്തിന്റെ സ്വഭാവം വലിയ രീതിയില്‍ മാറി. അത് മുന്നില്‍ കണ്ടുള്ള ആശയങ്ങള്‍ ടൂറിസം രംഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഡെസ്റ്റിനേഷന്‍ ബിയോണ്ട് ഡെസ്റ്റിനേഷന്‍ പദ്ധതി ഇത്തരത്തില്‍ ഒന്നാണ്. ഗോവയില്‍ ഡെസ്റ്റിനേഷന്‍ ബിയോണ്ട് ബീച്ചസ് എന്ന അന്വേഷണം ഈ പദ്ധതി വഴി മുന്നോട്ട് വച്ച ഒന്നാണ് - അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ ടര്‍ക്കി, തായ്‌ലണ്ട് എന്നീ രാജ്യങ്ങള്‍ നമുക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഇടങ്ങളായി ഉയര്‍ന്നു വരികയാണ്. ഈ സാഹചര്യത്തില്‍ പുതിയ വിനോദ സഞ്ചാര മേഖലകള്‍ കണ്ടെത്തി ലോകത്തിന് മുന്നില്‍ വയ്‌ക്കേണ്ട ബാധ്യത നമുക്കുണ്ടെ ന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പങ്ക് വഹിക്കാനാക്കുക.
കല്യാണ്‍ സില്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് പട്ടാഭിരാമന്‍ , സംവിധായകന്‍ മേജര്‍ രവി, അഭിനേത്രിമാരായ ഭാവന, നിഖില വിമല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വെക്കാസ്റ്റേ ഡയറക്ടര്‍ ടിപ്പു ഷാ നന്ദി പറഞ്ഞു.