ഇ ടി മുഹമ്മദ് ബഷീറും ശശി തരൂരും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഗവേണിങ് ബോഡി അംഗങ്ങള്‍

ഇ ടി മുഹമ്മദ് ബഷീറും ശശി തരൂരും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഗവേണിങ് ബോഡി അംഗങ്ങള്‍

Update: 2024-12-18 10:35 GMT

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഗവേണിങ് ബോഡിയിലേക്ക് അംഗമായി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, തിരുവനന്തപുരം എം പി. ശശി തരൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. ലോക്‌സഭാംഗങ്ങള്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുക്കപ്പടുന്ന രണ്ട് പേരിലാണ് ഇരുവരും ഇടം പിടിച്ചത്.

അഞ്ച് അംഗങ്ങള്‍ ഈ വിഭാഗത്തില്‍ നാമനിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇവര്‍ നാമനിര്‍ദേശം പിന്‍വലിച്ചതോടെ ഇരുവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും ഇടപെടലുകള്‍ നടത്താനും അംഗത്വം ഉപയോഗപ്പെടുത്തുമെന്ന് ഇരുവരും പറഞ്ഞു.

Tags:    

Similar News