പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍

പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍

Update: 2024-12-18 14:54 GMT

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ പ്രതിയെ ആറന്മുള പോലീസ് പിടികൂടി. നീര്‍വിളാകം കാവിരിക്കും പറമ്പില്‍ വീട്ടില്‍ കെ.ആര്‍.കണ്ണന്‍(46) ആണ് അറസ്റ്റിലായത്. 2022 ല്‍ ഒരുപ്രാവശ്യം കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആദ്യം ആഴ്ച വരെ കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് ആയിരുന്നു പീഡനം നടന്നത്. കുട്ടിയെ കാണാതായതിന് പോലീസ് സ്റ്റേഷനില്‍ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തിയ കുട്ടിക്ക് പോലീസ് കൗണ്‍സിലിങ് നല്‍കുകയും എസ്.ഐ കെ.ആര്‍. ഷമി മോള്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതിയെ വീടിന് സമീപത്തു നിന്നും കസ്റ്റഡിയില്‍ എടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അന്വേഷണസംഘത്തില്‍ എസ്.സി.പി.ഓമാരായ പ്രദീപ്, ഉമേഷ്, ബിനു ഡാനിയേല്‍, താജുദീന്‍, സി.പി.ഓമാരായ വിഷ്ണു, ജിതിന്‍, വിനോദ്, സുന്നജന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News