ശബരിമലയില്‍ അപ്പം അരവണ വില്‍പ്പനയില്‍ റെക്കോഡ് നേട്ടം; 18,34,79455 രൂപയുടെ വര്‍ദ്ധന

ശബരിമലയില്‍ അപ്പം അരവണ വില്‍പ്പനയില്‍ റെക്കോഡ് നേട്ടം

Update: 2024-12-06 13:19 GMT

ശബരിമല: മണ്ഡല കാലം 20 ദിവസം പിന്നിടുമ്പോള്‍ സ്ന്നിധാനത്ത് പ്രധാന പ്രസാദമായ അരവണ, അപ്പം വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 5 വരെ 60,54,95,040 രൂപയുടെ വില്‍പ്പന നടന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു . കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 42,20,15,585 രൂപയാണ് അപ്പം അരവണ വില്പനയില്‍ ലഭിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 5 വരെ അരവണ വില്‍പ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വില്‍പ്പനയിലൂടെ 6,17,94,540 രൂപയും ലഭിച്ചു. 18,34 ,79455 രൂപയാണ് ഇക്കുറി ഈ രംഗത്തെ വര്‍ധന.

ആദ്യ പന്ത്രണ്ട് ദിവസത്തിനുള്ളില്‍ അപ്പം വിറ്റുവരവ് 35328555 രൂപയായിരുന്നു. അരവണ വില്പനയാകട്ടെ 289386310 രൂപയും.

സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട് കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ വില്‍പ്പന നടക്കുന്നത്. അയ്യപ്പ ഭക്തര്‍ക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News