സാംസങ്ങിന്റെ ഇയര്‍ ബഡ്‌സ് പൊട്ടിത്തെറിച്ച് സുഹൃത്തിന് കേള്‍വി നഷ്ടപ്പെട്ടു: പരാതി നല്‍കി ടര്‍ക്കിഷ് യുവാവ്

Update: 2024-09-26 11:30 GMT

അങ്കാര: സാംസങ് ഇയര്‍ ബഡ്‌സ് പൊട്ടിത്തെറിച്ച് സുഹൃത്തിന് കേള്‍വി നഷ്ടപ്പെട്ട സംഭവം പരാതി നല്‍കി ടര്‍ക്കിഷ് യുവാവ്. സാംസങ്ങിന്റെ ടര്‍ക്കിഷ് കമ്മ്യൂണിറ്റി ഫോറത്തിലാണ് യുവാവ് ഈ വിവരം പങ്കുവച്ചത്. ഇയര്‍ബഡ് പൊട്ടിത്തെറിച്ചതിന് ശേഷം സുഹൃത്തിന് സ്ഥിരമായി കേള്‍വിശക്തി നഷ്ടപ്പെട്ടെന്നാണ് യുവാവിന്റെ പരാതി

സാംസങ് എസ് 23 അള്‍ട്രയുമായി പെയര്‍ ചെയ്യാനായി ടര്‍ക്കിഷ് യുവാവ് വാങ്ങിയ സാംസങ് ഗ്യാലക്‌സി ബഡസ് എഫ്ഇ ആണ് പൊട്ടി തെറിച്ചത്. 36 ശതമാനം ചാര്‍ജുണ്ടായിരുന്ന ഇയര്‍ബഡ് വാങ്ങിയിട്ട് ഒരിക്കല്‍ പോലും ചാര്‍ജ് ചെയതിട്ടില്ല. ഇയര്‍ബഡിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനായി തന്റെ സുഹൃത്ത് വാങ്ങി ഉപയോഗിച്ചു കൊണ്ടിരിക്കെയാണ് ഇയര്‍ബഡ് പൊട്ടി തെറിച്ചതെന്നാണ് യുവാവിന്റെ ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് ഇയര്‍ബഡ്സിന്റെ ഇന്‍വോയ്സ്, സ്‌ഫോടനത്തിന്റെ തീയതി, പൊട്ടിത്തെറിക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോകള്‍, സ്‌ഫോടനം മൂലമുള്ള കേള്‍വിക്കുറവ് എന്നിവ വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് തന്റെ പക്കലുണ്ടെന്ന് യുവാവ് പറഞ്ഞു. സംഭവത്തില്‍ കമ്പനിയ്ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്നും വേണമെങ്കില്‍ ഇയര്‍ബഡ് മാറ്റി നല്‍കാം എന്നാണ് കമ്പനി അധികൃതരുടെ പ്രതികരണമെന്നും യുവാവ് പറഞ്ഞു. അതേസമയം, വിവിധ കമ്പനികളില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഇത്തരം ദുരന്തങ്ങളില്‍ കലാശിക്കുന്നത് ഇതാദ്യമല്ല.

Tags:    

Similar News