ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പതിനേഴുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി നിരന്തര പീഡനം; പതിനെട്ടുകാരനെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്
ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പതിനേഴുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി നിരന്തര പീഡനം
തിരുവല്ല: ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പതിനേഴുകാരിയെ ഫോണില്‍ വിളിച്ചു വരുത്തി വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ മത്തിമല കോളനിക്ക് സമീപം മത്തിമല നിരവുകാലായില്‍ വീട്ടില്‍ എം.എസ്.അഭിഷേക് (18) ആണ് പിടിയിലായത്. നവംബര്‍ രണ്ട് മുതല്‍ 21 വരെയുള്ള കാലയളവിലായിരുന്നു ലൈംഗിക പീഡനം നടന്നത്.
കൊല്ലം പുനലൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നിരന്തരം ബന്ധപ്പെട്ട് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ടാം തിയതി എത്തിച്ച് മൂന്നിനും പിന്നീട് 20 ന് വിളിച്ചുവരുത്തി പിറ്റേന്ന് രാവിലെയും ബലാല്‍സംഗത്തിന് വിധേയയാക്കി.
കൊല്ലം ശിശുക്ഷേമസമിതിയില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. ജയ കുട്ടിയെ പാര്‍പ്പിച്ചിരുന്ന ചില്‍ഡ്രന്‍സ് ഹോമിലെത്തി മൊഴി രേഖപ്പെടുത്തി. പ്രതിയെ മത്തിമലയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.