മൂന്നാമത്തെ പീഡന കേസില്‍ അകത്താകുമ്പോഴും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമെന്ന വാദം പ്രതിരോധമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ തലയൂരുമോ? വിവാഹിതയായ യുവതിക്ക് എങ്ങനെ വിവാഹ വാഗ്ദാനം നല്‍കുമെന്ന ചോദ്യം ഉയര്‍ത്തിയും പ്രതിരോധ ശ്രമം; പാലക്കാട് എംഎല്‍എക്കെതിരായ മൂന്നാം ബലാത്സംഗ കേസില്‍ സംഭവിക്കുന്നത്

Update: 2026-01-11 11:03 GMT

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അതീവ രഹസ്യമായി അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും, രാഷ്ട്രീയ പകവീട്ടലിന്റെ ഭാഗമായി അദ്ദേഹത്തെ ജയിലിലടയ്ക്കാനാണ് പോലീസ് തിടുക്കം കാണിച്ചതെന്നുമാണ് രാഹുലിന്റെ അഭിഷാഷകന്‍ അടക്കം ഉയര്‍ത്തുന്ന വാദം.

കാനഡയില്‍ കഴിയുന്ന പ്രവാസി യുവതി നല്‍കിയ പരാതിയില്‍ നിരവധി ദുരൂഹതകളുണ്ടെന്നാണ് രാഹുല്‍ അനുകൂലികള്‍ പറയുന്നത്. കുടുംബപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി യുവതി തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ എന്തിനാണ് രാഹുലിനെ കാണാന്‍ പോയതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഹോട്ടല്‍ മുറിയിലെത്തിയ ഉടന്‍ തന്നെ രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പീഡനത്തിന് ശേഷം യുവതിയും ഭര്‍ത്താവും വിനോദയാത്ര പോയതും, രാഹുലുമായി ബന്ധം തുടര്‍ന്നതും പരാതിയിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്.


Full View

കൂടാതെ, പീഡനത്തിന് ശേഷം യുവതി 10,000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഒരു 'ബലാത്സംഗ വീരന്' എന്തിനാണ് പണം അയച്ചതെന്നതും, രാഹുലിനെ ചുറ്റിപ്പറ്റി പാലക്കാട് ഫ്‌ലാറ്റ് വാങ്ങാന്‍ യുവതി എന്തിനാണ് ശ്രമിച്ചതെന്നതും കേസിനെ ദുരൂഹമാക്കുന്നു. അതിലെ വസ്തതുകള്‍ നേര്‍വഴിയില്‍ അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് ചില സ്ത്രീകളുമായി ബന്ധങ്ങള്‍ ഉണ്ടായിരുന്നിരിക്കാം, എന്നാല്‍ ഇത് ബലാത്സംഗമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം. യുവതിയും രാഹുലും തമ്മില്‍ സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ഉണ്ടായിരിക്കാനാണ് സാധ്യത. എന്നാല്‍ രാഹുല്‍ യുവതിയെ ബ്ലോക്ക് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതികാരമാകാം ഈ പരാതിയെന്ന് സംശയിക്കപ്പെടുന്നു. ഇത്തരം കേസുകളില്‍ ബ്ലോക്കിങ് പലപ്പോഴും വലിയ ശത്രുതയ്ക്ക് കാരണമാകാറുണ്ട്

ഒരു ഭീകരനെ പിടികൂടുന്നത് പോലെ അതീവ രഹസ്യമായിട്ടാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ വരെ പിടിച്ചെടുത്തത് രാഹുലിന് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ സമയം നല്‍കാതിരിക്കാനാണ്. ഈ കേസ് കോടതിയില്‍ എത്തുമ്പോള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് പോലീസിന് കൃത്യമായി അറിയാം. എന്നാല്‍ എങ്ങനെയെങ്കിലും രാഹുലിനെ കുറച്ചു ദിവസത്തേക്ക് ജയിലിലടച്ച് അപമാനിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന ആക്ഷേപമാണ് ഉയരുന്നത്.

രാഹുലിനെതിരെയുള്ള പീഡന വാര്‍ത്തകള്‍ ആഘോഷമാക്കുന്ന ചാനലുകള്‍ റേറ്റിംഗിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് വിമര്‍ശനമുണ്ട്. പ്രത്യേകിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത്തരം വാര്‍ത്തകളിലൂടെ റേറ്റിംഗില്‍ മുന്നിലെത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ തുടര്‍ച്ചയായി വിവാദങ്ങളിലേക്ക് വരുമ്പോള്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ചാനലുകള്‍ ഇതിനെ വാരിവലിച്ചലക്കുകയാണ്. ചാനലുകളുടെ വാര്‍ത്തകളുടെ വിശ്വാസ്യത എത്രമാത്രം ഉണ്ടെന്ന് അനുഭവിച്ചറിഞ്ഞിട്ടുള്ളതിനാല്‍ പോലീസെടുക്കുന്ന കേസുകളെയും ചാനല്‍ വാര്‍ത്തകളെയും സംശയത്തോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയു.

രാഹുലിന്റെ വിഷയത്തില്‍ ആദ്യം മുതല്‍ ഉയര്‍ന്നു വന്ന കേസുകളിലെല്ലാം വലിയ ദുരൂഹതകളുണ്ട്. മുഖ്യമന്ത്രിയെ വരെ നേരിട്ട് വെല്ലുവിളിക്കാനുള്ള രാഹുലിന്റെ ധൈര്യവും ചാനല്‍ ചര്‍ച്ചകളിലെ അദ്ദേഹത്തിന്റെ പ്രകടനവും കണ്ട്, അദ്ദേഹത്തെ വളരാന്‍ അനുവദിക്കരുത് എന്ന വിചാരം സി.പി.എമ്മിലും ബി.ജെ.പിയിലും മാത്രമല്ല, കോണ്‍ഗ്രസിനുള്ളിലുമുണ്ട്. ഉമ്മന്‍ ചാണ്ടിയെ കുടുക്കിയതിന് പിന്നില്‍ പോലും സ്വന്തം പാര്‍ട്ടിക്കാരുടെ കൈകളുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്.

വിവാഹബന്ധത്തില്‍ അസ്വാരസ്യമുണ്ടായിരുന്ന യുവതി അത് പരിഹരിക്കാന്‍ രാഹുലിനെ കാണാന്‍ പോയി എന്നത് ഒരു അടിത്തറയുമില്ലാത്ത കഥയാണ്. യുവതി കോട്ടയത്തുകാരിയാണ്. അവര്‍ എന്തിനാണ് തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ പോയി രാഹുലിനെ കണ്ടത് . കുടുംബപ്രശ്‌നം പരിഹരിക്കാനാണെങ്കില്‍ രാഹുലിന്റെ ഓഫീസിലോ വീട്ടിലോ റെസ്റ്റോറന്റിലോ വെച്ച് കാണാമായിരുന്നല്ലോ.

പീഡനത്തിന് ഇരയായി എന്ന് പറയുന്ന യുവതി, അതിനുശേഷം ഭര്‍ത്താവിനൊപ്പം വിനോദയാത്ര പോവുകയും മാസങ്ങള്‍ക്കുശേഷം രാഹുലിനെ വിളിച്ച് ഗര്‍ഭിണിയാണെന്ന് പറയുകയും ചെയ്തു. ഇവര്‍ തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടാകാം. പക്ഷേ അത് ബലാത്സംഗമാണോ എന്നതാണ് ചോദ്യം. പലപ്പോഴും ഇത്തരം ബന്ധങ്ങള്‍ അവസാനിക്കുന്നത് ബ്ലോക്ക് ചെയ്യുന്നതിലാണ്. ബ്ലോക്ക് ചെയ്യപ്പെടുമ്പോള്‍ അതൊരു അപമാനമായി തോന്നുകയും പിന്നീട് പരാതികളിലേക്ക് പോവുകയും ചെയ്യുന്നത് പതിവാണ്. എന്തായാലും ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയിലേക്ക് പോലീസ് കടക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഈ പരിശോധനയുടെ ഫലം കേസില്‍ നിര്‍ണായകമാണ്.

ഈ യുവതിയും രാഹുലുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവാം, എന്നാല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് നിലനില്‍ക്കില്ല, കാരണം അവര്‍ വിവാഹിതയാണ്. പീഡനത്തിന് ശേഷം യുവതി രാഹുലിന്റെ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചു കൊടുത്തതായും, പാലക്കാട് ഫ്‌ലാറ്റ് വാങ്ങാന്‍ ശ്രമിച്ചതായും പറയപ്പെടുന്നു. ഇതെല്ലാം പരാതിയില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു .

ഒരു ഭീകരനെ പിടികൂടുന്ന തരത്തിലാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ജീവനക്കാരുടെ ഫോണ്‍ വരെ പിടിച്ചെടുത്തു . രാഹുലിന് മുന്‍കൂര്‍ ജാമ്യം കിട്ടാതിരിക്കാനാണ് പോലീസ് ഇത്രയും വേഗത്തില്‍ നീങ്ങിയത്. നിയമപരമായി ഈ കേസ് നിലനില്‍ക്കില്ലെങ്കിലും, രാഹുലിനെ കുറച്ചുദിവസം ജയിലിലടച്ച് നാണംകെടുത്തുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം വിജയിച്ചു. ഈ കേസ് നിയമപരമായി പൊളിയും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഒരു പൊതുപ്രവര്‍ത്തകന്‍ തുടര്‍ച്ചയായി ഇത്തരം ലൈംഗിക ആരോപണങ്ങളില്‍ പെടുന്നത് ഉചിതമാണോ എന്ന ചോദ്യം പ്രസക്തമാണ് . ഈ രാഷ്ട്രീയ നാടകം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

Tags:    

Similar News