അടിവസ്ത്രം മാത്രം ധരിച്ച് ബാഷര്‍ അല്‍ അസദ്; മുന്‍ പ്രസിഡന്റിന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് വിമതര്‍; പുറത്തുവന്നവയില്‍ അര്‍ദ്ധ നഗ്‌നനായി സ്‌കൂട്ടറില്‍ ഇരിക്കുന്നതും ഒരു സ്ത്രീയെ തോളിലേറ്റി നില്‍ക്കുന്നതുമായ ചിത്രങ്ങള്‍; സിറിയയിലെ 'സായിപ്പെന്ന്' പരിഹാസങ്ങള്‍

അടിവസ്ത്രം മാത്രം ധരിച്ച് ബാഷര്‍ അല്‍ അസദ്;

Update: 2024-12-18 09:03 GMT

ബെയ്‌റൂത്ത്: സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ പുറത്ത് വിട്ട് വിമതര്‍. ബാഷറിനെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹന്റെ ചിത്രങ്ങള്‍ വിമതര്‍ പുറത്തുവിടുന്നത്. സിറിയയുടെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തതിന് ശേഷം ജനം അസദിന്റെ കൊട്ടാരത്തില്‍ അതിക്രമിച്ചുകയറി എല്ലാം എടുത്തുകൊണ്ടുപോയിരുന്നു. അസദിന്റെ ഡമാസ്‌കസിലേയും അലെപ്പോയിലേയും വസതികളിലെ ആല്‍ബങ്ങളില്‍നിന്ന് കണ്ടെടുത്ത ചിത്രങ്ങളാണ് വിമതര്‍ പുറത്തുവിട്ടത്.

അദസ് നയിച്ചിരുന്നത് ഒരു കൗബോയി ജീവിതമായിരുന്നു എന്നാണ് സിറിയക്കാര്‍ തന്നെ പറയുന്ന കാര്യം. പുറത്തുവന്ന ചിത്രങ്ങളില്‍ അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള അസദിന്റെ ചിത്രങ്ങളുമുണ്ട്. സെല്‍ഫിയെന്ന് തോന്നിക്കുന്ന ഷര്‍ട്ടില്ലാതെയുള്ള അസദിന്റെ ചിത്രമാണ് പ്രചരിക്കുന്നതില്‍ ഒന്ന്. അര്‍ദ്ധ നഗ്‌നനായി സ്‌കൂട്ടറില്‍ ഇരിക്കുന്നതും ഒരു സ്ത്രീയെ തോളിലേറ്റി നില്‍ക്കുന്നതുമെല്ലാം പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍പ്പെടുന്നു. ബഷറിന്റെ പിതാവായ ഹാഫിസ് അല്‍ അസദ് ശരീരം കാണിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ചിത്രങ്ങള്‍ക്കെല്ലാം വലിയ ശ്രദ്ധയാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെല്ലാം അസദിന് രൂക്ഷമായ ഭാഷയിലുള്ള പരിഹാസമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകനായ സാദ് അബെദീന്‍, ഈ ഫോട്ടോകളില്‍ ചിലത് എക്സില്‍ പങ്കിട്ടിട്ടുണ്ട്. ഇത് 'വരാനിരിക്കുന്ന ദിവസങ്ങളില്‍ അനന്തമായ പേടിസ്വപ്നങ്ങള്‍' നല്‍കുമെന്നാണ് അദ്ദേഹം ഇതിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി സിറിയന്‍ മാധ്യമപ്രവര്‍ത്തകനായ ഹുസ്സാം ഹമൂദും രംഗത്തെത്തിയിട്ടുണ്ട്.

ബാഷറിനെ തീര്‍ത്തും വ്യക്തിഹത്യ ചെയ്യുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നേരത്തെ സിറിയയില്‍നിന്നു കടന്ന മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് രാഷ്ട്രീയാഭയം നല്‍കിയെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചിരുന്നു. വിമതസംഘമായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) തലസ്ഥാനഗരമായ ഡമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെ അസദിനെ രാജ്യം വിടാന്‍ സഹായിച്ചതായാണ് റഷ്യ സ്ഥിരീകരിച്ചത്. വിമതര്‍ രാജ്യം പിടിച്ചടക്കിയതിനേത്തുടര്‍ന്ന് അസദിനെ മോസ്‌കോയിലേക്ക് 'സാധ്യമായ ഏറ്റവും സുരക്ഷിതമായ രീതിയില്‍' കൊണ്ടുപോയെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് അവകാശപ്പെട്ടിരുന്നു.

ആഭ്യന്തര യുദ്ധത്തില്‍ അസദിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു റഷ്യ. 2011 മുതല്‍ 2016 വരെയുള്ള ആഭ്യന്തരയുദ്ധകാലത്തും അതിനുശേഷവും അസദിന്റെ പ്രധാനസംരക്ഷകരായിരുന്നു റഷ്യ. 50 വര്‍ഷത്തിലേറെയായി സിറിയ ഭരിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭരണം നിലനിര്‍ത്താന്‍ അവര്‍ കൈ അയച്ചു സഹായിച്ചിരുന്നു.

Tags:    

Similar News