നെതര്‍ലന്‍ഡിലെ പതിനൊന്നുകാരിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നത് സിറിയയില്‍ നിന്ന് അഭയം തേടി എത്തിയ യുവാവ്; യൂറോപ്യന്‍ രാജ്യങ്ങളിലെ ഒറ്റപ്പെട്ട ഭീകരാക്രമണങ്ങള്‍ പതിവായതോടെ രോഷത്തോടെ ജനം തെരുവിലേക്ക്

നെതര്‍ലന്‍ഡിലെ പതിനൊന്നുകാരിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നത് സിറിയയില്‍ നിന്ന് അഭയം തേടി എത്തിയ യുവാവ്

Update: 2025-02-03 00:39 GMT

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സിലെ ന്യൂവീജിയന്‍ പട്ടണത്തില്‍ ഒരു 11 കാരി കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം നടന്നത്. തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നും 30 മൈല്‍ അകലെയുള്ള പട്ടണത്തിലെ തെരുവില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ കുത്തിക്കൊന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവരമറിഞ്ഞ ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നെങ്കിലും ഇരയുടെ ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് സിറിയന്‍ വംശജനായ ഒരു 29 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.എ എന്‍ പി ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് ഒരാഴ്ചയായി അയാള്‍ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു എന്നും റി8പ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആക്രമണത്തിന്റെ കാരണമെ എന്താണെന്ന് അവര്‍ വ്യക്തമാക്കുന്നില്ല. സംഭവത്തിന് ദൃക്സാക്ഷികളായവരുടെ മൊഴി അനുസരിച്ചാണ് പോലീസ് ഈ സിറിയന്‍ വംശജനെ അറസ്റ്റ് ചെയ്തത്. ഇക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച സംഭവസ്ഥലത്തു നിന്നുള്ള ചിത്രത്തില്‍ പോലീസ്, സമീപത്തുള്ള ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര പരിശോധിക്കുന്ന ദൃശ്യമുണ്ട്. ആക്രമത്തിന് ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്ന കത്തി, ആ മേല്‍ക്കൂരയുടെ മുകളില്‍ നിന്നാണ് പോലീസിന് ലഭിച്ചത്. പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട സ്ഥലത്തേക്ക് നിരവധി പേരാണ് പുഷ്പങ്ങളും കളിപ്പാട്ടങ്ങളുമായി ആ കുരുന്നിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നത്.

നെതര്‍ലാന്‍ഡ്‌സിലെ നാലാമത്തെ വലിയ നഗരമായ യൂട്രെഷ്ട്‌സിന്റെ ഭാഗമാണ് ആക്രമണം നടന്ന ന്യൂവീജിയന്‍ എന്ന പട്ടണം. രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായ യൂടെഷ്ട്‌സ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനവും ഇവിടെയാണ്. അതിനൊപ്പം തന്നെ മറ്റ് പല ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങളും ഈ നഗരത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ഒത്ത നടുക്കാണ് ഈ നഗരത്തിന്റെ സ്ഥാനം എന്നതിനാല്‍, നെതര്‍ലാന്‍ഡ്‌സിന്റെ ഗതാഗത രംഗത്തും ഈ നഗരത്തിന് ഏറെ പ്രാധാന്യമുണ്ട്.

Tags:    

Similar News