പെണ്‍കുട്ടിയുടെ ശവകുടീരത്തില്‍ അച്ഛന്റെ അസ്ഥികള്‍! ഡിഎന്‍എ പരിശോധിച്ചപ്പോള്‍ കണ്ടത് വിചിത്ര ബന്ധങ്ങള്‍! യൂറോപ്പിലെ ആ പഴയ വേട്ടക്കാര്‍ക്കിടയില്‍ നടന്നത് എന്ത്? സ്വീഡനിലെ ഗോട്ട്ലാന്‍ഡ് ദ്വീപിലെ ശവസംസ്‌കാര രഹസ്യം പുറത്താകുമ്പോള്‍

സ്വീഡനിലെ ഗോട്ട്ലാന്‍ഡ് ദ്വീപിലെ ശവസംസ്‌കാര രഹസ്യം പുറത്താകുമ്പോള്‍

Update: 2026-02-20 04:20 GMT

സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് ദ്വീപിലെ ഒരു അപൂര്‍വ ശിലായുഗ ശ്മശാനം വെളിപ്പെടുത്തുന്നത്, യൂറോപ്പിലെ അവസാനത്തെ വേട്ടക്കാരായ ചിലരെ അവരുടെ വളരെ അടുത്ത ബന്ധുക്കള്‍ക്കൊപ്പമല്ല, മറിച്ച് കൂടുതല്‍ അകന്ന ബന്ധുക്കള്‍ക്കൊപ്പമാണ് അടക്കം ചെയ്തിരിക്കുന്നതെന്നാണ്. ഒരു പുതിയ ഡിഎന്‍എ വിശകലനമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എന്നാല്‍ ചില ശ്മശാനങ്ങളില്‍ അടുത്ത കുടുംബാംഗങ്ങളുടെ അവിശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒരു കൗമാരക്കാരിയുടെ പിതാവിന്റെ അസ്ഥികള്‍ അവളുടെ മൃതദേഹത്തിന്റെ മുകളിലും അരികിലും സ്ഥാപിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.

1983-ല്‍ ഈ സ്ഥലത്ത് ആദ്യമായി പര്യവേഷണം നടത്തിയതിന് ശേഷം പടിഞ്ഞാറന്‍ സ്വീഡിഷ് ദ്വീപായ ഗോട്ട്‌ലാന്‍ഡിലെ അജ്വിഡെയില്‍ നിന്ന് 5,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന ഒരു വേട്ടക്കാരുടെ സമൂഹമായ പിറ്റഡ് വെയര്‍ സംസ്‌കാരത്തില്‍ നിന്നുള്ള 85 ശവക്കുഴികള്‍ ലഭിച്ചിട്ടുണ്ട്. ഈ സമയത്ത് കാര്‍ഷിക സമൂഹങ്ങള്‍ക്കൊപ്പം യൂറോപ്പിലുടനീളം കൃഷി വ്യാപിച്ചിരുന്നെങ്കിലും, ചില വേട്ടക്കാരായ ഗ്രൂപ്പുകള്‍ സ്‌കാന്‍ഡിനേവിയയില്‍ താമസിക്കുകയും സീലുകളെ വേട്ടയാടുകയും മത്സ്യബന്ധനം നടത്തുകയും ചെയ്തിരുന്നു. അജ്വിഡെ കുറഞ്ഞത് നാല് നൂറ്റാണ്ടുകളായി അധിനിവേശം നടത്തിയിരുന്നു.

പുരാവസ്തു ഗവേഷകര്‍ ഒരു സെമിത്തേരിക്ക് പുറമേ ടണ്‍ കണക്കിന് മണ്‍പാത്രങ്ങളും മൃഗങ്ങളുടെ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. സെമിത്തേരിയിലെ ഖനനത്തില്‍ എട്ട് ശവകുടീരങ്ങളില്‍ ഒന്നിലധികം വ്യക്തികള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. ശവക്കുഴികളിലെ ആളുകള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ഗവേഷകര്‍ ആദ്യം അനുമാനിച്ചു. എന്നാല്‍ പുരാതന ഡിഎന്‍എ വിശകലനത്തിലെ പുരോഗതി അജ്വിഡെ സെമിത്തേരിയിലെ കുടുംബ ബന്ധങ്ങളെ പൂര്‍ണ്ണമായി അന്വേഷിക്കുന്നതിനുള്ള സാധ്യത ഉയര്‍ത്തി.

ഇത്തരത്തിലുള്ള വേട്ടക്കാരുടെ ശവക്കുഴികള്‍ സംരക്ഷിക്കപ്പെടുന്നത് അസാധാരണമായതിനാല്‍, പുരാവസ്തു വേട്ടക്കാരുടെ ശവക്കുഴികളിലെ രക്തബന്ധത്തെക്കുറിച്ചുള്ള പഠനങ്ങള്‍ വിരളമാണ് എന്നാണ് ഉപ്‌സാല സര്‍വകലാശാലയിലെ ജനസംഖ്യാ ജനിതകശാസ്ത്രജ്ഞയായ ടിന മാറ്റില വ്യക്തമാക്കിയത്. നാല് ശവകുടീരങ്ങളുടെ ജനിതക വിശകലനത്തിന് മാറ്റില നേതൃത്വം നല്‍കി. ഈ പഠനം കഴിഞ്ഞ ദിവസം പ്രൊസീഡിംഗ്സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി ജേണലില്‍ പ്രസിദ്ധീകരിച്ചു. ഒരു ശവക്കുഴിയില്‍, രണ്ട് കൊച്ചുകുട്ടികളുടെ അസ്ഥികൂടങ്ങള്‍ക്കൊപ്പം ഒരു മുതിര്‍ന്ന സ്ത്രീയുടെ അസ്ഥികൂടവും ഖനനക്കാര്‍ കണ്ടെത്തി.

ഗവേഷകരുടെ ഡിഎന്‍എ വിശകലനത്തില്‍ കുട്ടികള്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആണെന്നും അവര്‍ പൂര്‍ണ്ണ സഹോദരങ്ങളാണെന്നും കണ്ടെത്തി. എന്നാല്‍ ആ സ്ത്രീ അവരുടെ അമ്മയല്ലെന്നും അവരുടെ പിതാവിന്റെ സഹോദരിയോ അര്‍ദ്ധസഹോദരിയോ ആയിരിക്കാം എന്നും കരുതപ്പെടുന്നു. രണ്ടാമത്തെ ശവക്കുഴിയില്‍ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും അസ്ഥികൂടങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ടിരുന്നു. ഡിഎന്‍എ വിശകലനത്തില്‍ അവര്‍അകന്ന ബന്ധുക്കളാണെന്നും അവരുടെ ഡിഎന്‍എയുടെ എട്ടിലൊന്ന് പങ്കിടുന്നവരാണെന്നും വ്യക്തമായി.

മൂന്നാമത്തെ ശവക്കുഴിയിലെ ഒരു പെണ്‍കുട്ടിയുടെയും ഒരു യുവതിയുടെയും അസ്ഥികൂടങ്ങളുടെ ഡിഎന്‍എ വിശകലനത്തില്‍ അവരും അകന്ന ബന്ധുക്കളാണെന്നും കണ്ടെത്തി. നാലാമത്തെ ശവക്കുഴിയില്‍, ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ മുകളിലും അരികിലും അസ്ഥികളുടെ കൂമ്പാരം ഉണ്ടായിരുന്നു. ഡിഎന്‍എ വിശകലനം ഉപയോഗിച്ച്, അസ്ഥികള്‍ പെണ്‍കുട്ടിയുടെ പിതാവിന്റേതാണെന്ന് ഗവേഷകര്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ മരണം ഒരുപക്ഷേ അവളുടെ മരണത്തിന് മുമ്പുള്ളതായിരിക്കാം അദ്ദേഹത്തിന്റെ അസ്ഥികള്‍ മറ്റെവിടെ നിന്നെങ്കിലും കുഴിച്ച് മകളുടെ ശവക്കുഴിയിലേക്ക് കൊണ്ടുപോയിരിക്കാമെന്ന് ഗവേഷകര്‍ പറഞ്ഞു.

വിചിത്രമായ ഒരു കാര്യം വിശകലനം കാണിക്കുന്നത് ഒരുമിച്ച് സംസ്‌കരിക്കപ്പെട്ടവരില്‍ പലരും അടുത്ത ബന്ധുക്കളല്ല, മറിച്ച് അകന്ന ബന്ധുക്കളായിരുന്നു എന്നാണ്. ഈ ആളുകള്‍ക്ക് അവരുടെ കുടുംബ വംശപരമ്പരയെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നുവെന്നും അടുത്ത കുടുംബത്തിനപ്പുറമുള്ള ബന്ധങ്ങള്‍ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ നിയോലിത്തിക്ക് വേട്ടക്കാര്‍ക്കിടയിലെ കുടുംബ ബന്ധങ്ങള്‍ ആദ്യമായി പര്യവേക്ഷണം ചെയ്തതാണ് അജ്വിഡ് ശവസംസ്‌കാരങ്ങളെക്കുറിച്ചുള്ള ഈ പഠനം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Tags:    

Similar News