കോരിച്ചൊരിയുന്ന മഴയിൽ ഒരു ദയനീയ നോട്ടം; മൂക്കുകയറിട്ടുള്ള ആ തലയാട്ടലിൽ തന്നെ എല്ലാം വ്യക്തം; കഴിഞ്ഞ ആറുമാസമായി ഷിറ്റിട്ട വീടിന് സമീപം ഒറ്റപ്പെട്ട അവസ്ഥയിൽ മിണ്ടാപ്രാണി; ഉടമ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി; ചങ്ക് തകരുന്ന കാഴ്ചയെന്ന് നാട്ടുകാർ; ഈ അനാഥനെ ഇനിയാര് സംരക്ഷിക്കും!
വർക്കല: കഴിഞ്ഞ ആറുമാസമായി ഷിറ്റിട്ട വീടിന് സമീപം ഒറ്റപ്പെട്ട അവസ്ഥയിൽ ഒരു പശു. ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി ഉണ്ട്. തിരുവനന്തപുരം വർക്കല റാത്തിക്കലിൽ വെട്ടൂർ പഞ്ചായത്തിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു മിണ്ടാപ്രാണി ദുരാവസ്ഥ നേരിടുന്നത്. മുഴുവൻ കാടുമൂടിയ പ്രദേശത്ത് ഷീറ്റിട്ട വീടിന് സമീപത്താണ് പശുവിനെ കെട്ടിയിട്ടിരിക്കുന്നത്. പശു കൊടും മഴയത്തും കാറ്റിലും ഇപ്പോൾ ഒറ്റപ്പെട്ട് നിൽക്കുകയാണ്.
കോരിച്ചൊരിയുന്ന മഴയിൽ ദയനീയ നോട്ടവുമായി നിൽക്കുന്ന പശുവിനെ കണ്ടാൽ ആരുടെയും ചങ്ക് തകരും. മിണ്ടാപ്രാണിയെ കെട്ടിയിട്ടിട്ട് വീട്ടുകാർ സ്ഥലം മാറി പോയതാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. ആരെങ്കിലും പശുവിന് ഒന്ന് ഭക്ഷണം കൊടുക്കാൻ അടുത്ത് ചെന്നാൽ. ആളെ തിരഞ്ഞ് പിടിച്ച് അസഭ്യം വിളിക്കുകയും ഉടമസ്ഥൻ പ്രദേശവാസികളെ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉണ്ട്.
പഞ്ചായത്ത് വെറ്റിനറി ഡോക്ടറോട് പരാതി പറഞ്ഞിട്ടും പശുവിനെ കൂട്ടിക്കൊട്ടുപോകാനോ സംരക്ഷിക്കാനോ ആരും തയ്യാറാവുന്നില്ലെന്നും പരാതി ഉണ്ട്. പരിശോധന ഉണ്ടാവുമെന്ന് അറിയുമ്പോൾ മാത്രം പേരിന് കുറച്ച് കാടിവെള്ളം കലക്കി വെച്ച് കൊടുക്കുമെന്നും പറയുന്നു. എന്നാൽ കൂടിയും പശുവിനെ ഏറ്റെടുക്കാൻ ഇവർ വിസമ്മതിക്കുകയാണ്. പശുവിനെ ആറ് ഏഴ് മാസം കൊണ്ട് കെട്ടിയിട്ടിട്ട് വീട്ടുകാർ സ്ഥലം മാറി പോയെന്നാണ് നാട്ടുകാർ പറയുന്നത്. ഹെൽപ്പ് ലൈനിലൊക്കെ പരാതി പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
വീട്ടുകാർ എത്തി തിരിച്ചുകൊണ്ടു പോകാത്തത് മൂലം മിണ്ടാപ്രാണി മഴയത്തും പേമാരിയിലും അത് അങ്ങനെ തന്നെ നീക്കുവാണ്. അതുപോലെ അതിന് ശരിയായ ആഹാരവും താങ്ങാനുള്ള സ്ഥലവും ഒന്നുമില്ലെന്നും പരാതി ഉണ്ട്. വീട്ടിൽ ഒരു അമ്മയും മകനുമാണ് ഉള്ളതെന്നും അവർ കൂടുതൽ നേരം ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരിക്കുമെന്നും പറയുന്നു. നിലവിൽ ആ പശുവിനെ ആരും നോക്കാതെ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ്. ചിലപ്പോഴൊക്കെ പാവം തോന്നി അയൽക്കാർ തന്നെ ആഹാരവും വെള്ളവും കൊടുക്കുമെന്നും നാട്ടുകാർ വ്യക്തമാക്കി.
അതുപോലെ പശുവിന്റെ ഉടമയായ സ്ത്രീ ഭയങ്കര അസഭ്യം പറച്ചിലെന്നും പരാതി ഉണ്ട്. അതുകൊണ്ട് തന്നെ ആരും പെട്ടെന്ന് ഇവരുടെ മുന്നിൽ അടുക്കുകയും ഇല്ല. ഇടയ്ക്ക് പശുവിനെ എല്ലും തോലുമായി കണ്ടിരുന്നു. അനേരം അയൽക്കാർ തന്നെ ചേർന്ന് പശുവിന് ആഹാരം കൊടുക്കാൻ തുടങ്ങിയെന്നും. അപ്പോഴും പശുവിനെ നോക്കിയത് കൊണ്ട് സ്ത്രീ അസഭ്യം വിളിച്ചുവെന്ന് പരാതി ഉണ്ട്. വലിയ പീഡനങ്ങൾ സഹിച്ചാണ് മിണ്ടാപ്രാണി ഇപ്പോൾ കഴിയുന്നത്.
ഇടയ്ക്ക് പശു തന്നെ കയർ പൊട്ടിച്ച് ഒരു വീടിന് മുന്നിൽ പോയി നിന്നു. അവിടെ ഒരു മൂന്ന് നാല് ദിവസം ഉണ്ടായിരുന്നു. അവർക്ക് പാവം തോന്നി അതിനെ നോക്കി. പിന്നെ മൃഗ സംരക്ഷണ വകുപ്പിലൊക്കെ അറിയിച്ചുവെന്നും അപ്പോൾ അവർ പറഞ്ഞു പഞ്ചായത്തിലെ വെറ്റിനറി ഡോക്ടർ ആണ് ഇതൊക്കെ പരിശോധിക്കേണ്ടത്. നിലവിൽ ഇപ്പോൾ ആ വീട്ടുകാർ അവിടെ നിന്നും സ്ഥലം മാറി പോയി കഴിഞ്ഞു. ഡോക്ടർ വാർഡ് മെമ്പറെ വിളിച്ചുപറയുകയും ഒന്നെങ്കിൽ പശുവിനെ വിൽക്കുക അല്ലെങ്കിൽ ആരേലും കൂട്ടികൊണ്ടുപോയി സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
ഇടയ്ക്ക് അധികൃതർ പരിശോധനയ്ക്ക് വരുമെന്ന് അറിഞ്ഞപ്പോൾ എവിടെ നിന്നോ കുറച്ച് കാടി വെള്ളം കൊണ്ട് വന്ന് പശുവിന് കൊടുത്തു. അതുകഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോൾ വീണ്ടും പഴയ അവസ്ഥ തന്നെ. ഇനി ഈ മിണ്ടാപ്രാണിക്ക് ആര് സംരക്ഷണം ഒരുക്കുമെന്ന ചോദ്യമാണ് ഉള്ളത്. പൊന്നുപോലെ വളർത്താനുള്ള ഉടമകൾ പോലും ആ മിണ്ടാപ്രാണിയോട് കാട്ടുന്നത് കൊടും ക്രൂരതയാണ്. ഇതിനെതിരെ എന്തെങ്കിലും നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.