'കയറിലൂടെ ടയർ ചവിട്ടി പോകുന്ന പാവ; ഒറ്റക്കോലിൽ കുത്തി നിന്ന് കറങ്ങുന്ന പരുന്ത്; എങ്ങും തട്ടാതെ തിരിയുന്ന കോൽ..'; സോഷ്യൽ മീഡിയ തുറന്നവർക്ക് കൗതുകം; മരപ്പണിയിൽ തീർത്ത കളിപ്പാട്ടങ്ങളുടെ ഒരു ലോകം; വിസ്മയിപ്പിച്ച് രജിലിന്റെ ക്രിയേറ്റിവിറ്റി; ജോലിയുടെ ഇടവേളകളിൽ തുടങ്ങിയ ഹോബി വൈറലായപ്പോൾ സംഭവിച്ചത്
നാം ഇപ്പോൾ വർത്തമാനകാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ഒറ്റനിമിഷം കൊണ്ട് നമ്മുടെ വിരൽത്തുമ്പുകളിൽ എത്തുന്നു. അതുപോലെയാണ് ഓരോ ദിവസവും പല വ്യത്യസ്തമായ വീഡിയോസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ കാണുന്നത്. ചിലർ അവരുടെ കഴിവുകൾ കാണിച്ച് അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരമൊരു കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തനിക്ക് കിട്ടിയ പ്രോത്സാഹനം മുഴുവനും പുതിയ നിർമിതികൾ സൃഷ്ടിക്കാനുള്ള ഉർജ്ജമാക്കി മാറ്റി അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ഗണിത ശാസ്ത്രവും ഭൗതികശാസ്ത്രവും സമന്വയിപ്പിച്ച് നിരവധി കളിപ്പാട്ടങ്ങൾ ഉണ്ടാക്കി തീർത്തിരിക്കുകയാണ് കണ്ണൂർ സ്വദേശി രജിൽ എന്ന യുവാവ്. കയറിലൂടെ ടയർ ചവിട്ടി പോകുന്ന പാവയും മുകളിൽ നിന്നും തട്ടിത്തടഞ്ഞ് താഴേക്ക് പതിക്കുന്ന പാവയും അടിക്കളിച്ച് ഉരുണ്ടു നീങ്ങുന്ന പാവയും ഒറ്റക്കോലിൽ കോക്ക് കുത്തിനിൽക്കുന്ന പരുന്തും കയറ്റം കയറുന്ന ഉരുളും എങ്ങും തട്ടാതെ കറങ്ങി തിരിയുന്ന നീളൻ കോലും എല്ലാം രജിലിന്റെ കലാവിരുന്നിൽ ഒരുങ്ങിയ കൗതുക വസ്തുക്കളാണ്.
നീളവും വീതിയും ഭാരവും എല്ലാം ഒരുപോലെ വരണം ഇങ്ങനെയുള്ള നിർമ്മിതകൾ ഉണ്ടാക്കാൻ. അളവ് ഒന്ന് പിഴച്ചാൽ പാളി പോകാവുന്ന തരത്തിലാണ് ഓരോ സാധനവും. അതുകൊണ്ട് തന്നെ അത്രയും സൂക്ഷ്മമായിട്ടാണ് ഓരോന്നും നിർമിക്കുന്നത്. ഫർണിച്ചർ ജോലി ചെയ്യുന്ന റെജിൽ ജോലിയുടെ ഇടവേളകളിലാണ് ഇത്തരം വസ്തുക്കൾ നിർമിക്കുന്നത്. നിർമിച്ച കളിപ്പാട്ടങ്ങൾ പൊതുജനങ്ങൾക്ക് മുൻപിൽ എത്തിക്കാൻ സ്‌കൂളുകളിലും മേളകളിലും റെജിൽ പ്രദർശനങ്ങളും നടത്താറുണ്ട്. ഈ കഴിവിനെ പ്രോത്സാഹിപ്പിക്കാനും ഈ കളിപ്പാട്ടങ്ങൾ വാങ്ങാൻ എത്തുന്നവരും ഇന്ന് നിരവധിയാണ്. കണക്കിൽ തീർത്ത കളിപ്പാട്ടങ്ങൾ.
ഇപ്പോൾ ഏറെ കൗതുകമാവുകയാണ് രജിലിന്റെ ക്രിയേറ്റിവിറ്റി. ആദ്യം ഏടാകൂടങ്ങൾ ചെയ്ത തുടങ്ങി പിന്നെ ഇതിൽ താൽപ്പര്യം വർധിച്ചപ്പോൾ ഓരോന്നായി പിന്നീട് ഉണ്ടാക്കുകയായിരുന്നു. മരപ്പണിയിൽ ഒരു അത്ഭുതം തന്നെ തീർത്തിരിക്കുകയാണ് രജിൽ എന്ന കലാകാരൻ.
രജിൽ മറുനാടനോട് പ്രതികരിച്ചത്...
രജിൽ എന്ന കലാകാരൻ തന്റെ സ്വന്തം കഴിവ് കൊണ്ട് ലോക്ക് ഡൗൺ കാലഘട്ടത്താണ് ഈ വ്യത്യസ്തമായ മരപ്പണികൾ ചെയ്യാൻ തുടങ്ങിയത്. ഇങ്ങനെ ഉണ്ടാക്കുന്ന വസ്തുക്കൾ ആവശ്യക്കാർ അനുസരിച്ച് ചെയ്തു കൊടുക്കും. ഓരോ ഉപകരണങ്ങൾക്കും ഓരോ വിലയാണ് വരുന്നതെന്നും റെജിൽ പറയുന്നു. മിനിയേച്ചർ മോഡൽസ് ചെയ്യാൻ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മിനിയേച്ചർ മോഡൽസ് ഉണ്ടാക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നും അതിൽ നിന്നുമെല്ലാം വ്യത്യസ്തമായി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും റെജിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി ഗ്രൂപ്പുകളിൽ ഉണ്ടെന്നും അതിൽ എല്ലാം മിനിയേച്ചർ മോഡൽസ് നിർമിക്കുന്ന നിരവധി ആളുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.