ഇറ്റാലിയന്‍ ആല്‍പ്സില്‍ അപ്രതീക്ഷിത ദുരന്തം; ഹിമപാതത്തില്‍ അഞ്ച് പര്‍വ്വതാരോഹകര്‍ മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് ജര്‍മ്മന്‍ പൗരര്‍ക്ക് മൃതദേഹങ്ങള്‍ വീണ്ടെടുത്തു; ഹിമപാതം മൂലമുള്ള അപകടങ്ങള്‍ ആല്‍പ്‌സില്‍ ഏറുന്നു
ഇറ്റാലിയന്‍ ആല്‍പ്സില്‍ ഹിമപാതത്തില്‍ അഞ്ച് പര്‍വ്വതാരേഹകര്‍ മരിച്ചു
ദക്ഷിണ ടൈറ്റോള്‍: ഇറ്റാലിയന്‍ ആല്‍പ്സില്‍ ഹിമപാതത്തില്‍പ്പെട്ട് അഞ്ച് പര്‍വതാരോഹകര്‍ മരിച്ചു. ദക്ഷിണ ടൈറ്റോള്‍ മേഖലയിലെ ഓര്‍ട്‌ലെസ് പര്‍വതനിരകളിലെ സിമ വെര്‍ട്ടാനയ്ക്ക് സമീപമാണ് അപകടം നടന്നത്.
:മരിച്ച അഞ്ചുപേരും ജര്‍മ്മന്‍ പൗരന്മാരാണ്. വടക്കന്‍ ഇറ്റലിയിലെ സൗത്ത് ടൈറോളില്‍, 11,500 അടിയിലധികം ഉയരത്തില്‍ (ഏകദേശം 3,500 മീറ്റര്‍) സ്ഥിതി ചെയ്യുന്ന ഓര്‍ട്‌ലെസ് പര്‍വതനിരകളിലെ സിമ വെര്‍ട്ടാനയ്ക്ക് സമീപമാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ഏകദേശം 4 മണിക്ക് പര്‍വതാരോഹകര്‍ മലകയറുന്നതിനിടെയാണ് ഹിമപാതം ഉണ്ടായത്.
രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച കണ്ടെടുത്തു. കാണാതായ മറ്റ് രണ്ട് പേരുടെ, ഒരു പുരുഷന്റെയും അദ്ദേഹത്തിന്റെ 17 വയസ്സുള്ള മകളുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. അപകടത്തില്‍ നിന്ന് രണ്ട് പുരുഷന്മാര്‍ രക്ഷപ്പെട്ടു. ഇവരെ ഹെലികോപ്റ്ററില്‍ ബൊല്‍സാനോയിലെ ആശുപത്രിയിലേക്ക് മാറ്റി.
പര്‍വ്വതാരോഹകര്‍ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായാണ് യാത്ര ചെയ്തിരുന്നത്. താരതമ്യേന വൈകിയ ഈ സമയത്തും ഇവര്‍ എന്തിനാണ് മലകയറ്റം തുടര്‍ന്നതെന്നതിനെക്കുറിച്ച് വ്യക്തമല്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
ജര്‍മ്മനിയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കിടയില്‍ പര്‍വതാരോഹണത്തിന് പ്രശസ്തമായ സ്ഥലമാണ് സൗത്ത് ടൈറോള്‍. ഇറ്റാലിയന്‍ ആല്‍പ്സില്‍ ഹിമപാതം മൂലമുള്ള അപകടങ്ങള്‍ പതിവാണ്. ലോകത്തിലെ പ്രധാന സ്‌കീയിംഗ് രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പത്തുവര്‍ഷത്തെ ശരാശരി വാര്‍ഷിക മരണനിരക്കാണ് ഇറ്റലിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.