ഗര്‍ഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം; ഇനിയും അത് തുടര്‍ന്നാല്‍ ഞാന്‍ സര്‍വ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പബ്ലിഷ് ചെയ്യും; കഥകള്‍ പൊളിക്കും...; അവള്‍ ഒരു വര്‍ഷത്തില്‍ ഏറെയായി വിവാഹിതയാണ്.. സത്യത്തില്‍ ഇര അവളെ കെട്ടിയ ആ പാവം ചെക്കനാണ്! മാങ്കൂട്ടത്തിലിനെ പിന്തുണച്ച് അഡ്വ ദീപാ ജോസഫ്

Update: 2025-11-27 08:14 GMT

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെ തള്ളിയും ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി അഡ്വ. ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. ഇനിയും രാഹുലിനെതിരേ കള്ളക്കഥകള്‍ പ്രചരിപ്പിച്ചാല്‍ എല്ലാ സത്യവും പുറത്തുവിടുമെന്നും പരാതിക്കാരുടെ എല്ലാക്കാര്യവും തനിക്ക് അറിയാമെന്നും തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ദീപ കുറിപ്പില്‍ പറയുന്നു. തന്റെ യോഗ്യതകള്‍ ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയും പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് ചുവടെ

സത്യങ്ങള്‍ ഒരിക്കലും മറഞ്ഞിരിക്കില്ല. കള്ളങ്ങള്‍ എന്നെന്നും സംരക്ഷിക്കപ്പെടുകയും ഇല്ല.

ഇനി ഒരു വ്യാജ ഗര്‍ഭം, സ്‌നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാര്‍ഥ ഇരയ്ക്കു നീതി കിട്ടാതെ പോകുന്നു..

കേരളത്തിലെ പ്രിയപ്പെട്ടവരെ... ലോകമെമ്പാടും ഉള്ള മലയാളികളെ.... നിങ്ങള്‍ കേട്ടതെല്ലാം വിശ്വസിക്കരുത്... കാരണം അതൊന്നും സത്യമല്ല.. വാര്‍ത്തകള്‍ സൃഷ്ടിക്കുക എന്നു മാത്രമേ മാധ്യമങ്ങള്‍ ചെയ്യുന്നുള്ളൂ.. അതില്‍ സത്യത്തിന്റെ കണിക ഉണ്ടോ എന്നു നോക്കാന്‍ സൂക്ഷ്മ ദര്‍ശിനി വേണ്ടി വരും..

ഞാന്‍ ദീപാ ജോസഫ്, ഡല്‍ഹിയില്‍നിന്നു കുറിക്കുന്നു.. സുപ്രിം കോടതിയില്‍ മാത്രമല്ല കേരളത്തിലും പ്രാക്റ്റീസ് ചെയ്യാറുണ്ട്. ഞാനൊരു ഭാര്യയാണ്.. എന്റെ ഭര്‍ത്താവ് മനോജ് മാത്യു. 21 വയസുള്ള മകന്‍ ഉണ്ട്. നിയമം മാത്രമല്ല ജാമിയയില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ പോസ്റ്റ് ഗ്രേഡ്വേഷനും അതില്‍തന്നെ ഗവേഷണവും കഴിഞ്ഞ് അവാര്‍ഡ് പ്രതീക്ഷിക്കുന്നു.

ഇനി എന്തിനാണ് ഞാന്‍ എന്നെ കുറിച്ചു പറഞ്ഞത് എന്നല്ലേ... ചിലര്‍ക്കു സംശയം... എന്റെ ഡിഗ്രി വ്യാജമാണോ? ഞാന്‍ കോടതിയിലേക്കു തന്നെയാണോ പോകുന്നത്.. എന്നെ ആരാണ് വക്കീല്‍ ആക്കിയത്? അവര്‍ക്കു വേണ്ടിയാണു അവര്‍ക്കു വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്. ഇനിയും കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളവര്‍ ചോദിച്ചാല്‍ മതി പറഞ്ഞു തരാം..

അറിയാന്‍ മേലാത്തവര്‍ക്കും മനഃപൂര്‍വം എന്നെ എയറില്‍ ആക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വേണ്ടി പറഞ്ഞു എന്ന് മാത്രം.. കാരണം എന്റെ ജന്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി ആണെന്ന് ഞാന്‍ തിരിച്ചറിയുന്നു...

നീതി കിട്ടാതായാല്‍ നീ തീ ആകണം എന്നാണ് ഞാന്‍ പറയാറ്.. ഇന്നലെ ഞാന്‍ എഫ്ബിയില്‍ ചോദിച്ചു ഞാന്‍ ഒരു മഹാ സത്യം വിളിച്ചു പറയട്ടെ എന്ന്..

ആ സത്യം പറയാന്‍ ആഗ്രഹിക്കുന്നു...ഒരു അഭിഭാഷകന്‍/ അഭിഭാഷക എന്നും സത്യത്തിന്റെ കാവലാള്‍ ആണ്. മറച്ചു വച്ച സത്യം തേടി അവര്‍ ഏത് അറ്റം വരെയും പോകും.. സത്യം എന്താണെന്ന് ഉറപ്പാകും വരെ അവരുടെ യാത്ര തുടരും..

എന്റെ സത്യം തേടിയുള്ള യാത്ര അവസാനിച്ചു. ഞാന്‍ സത്യം വെളിപ്പെടുത്താന്‍ പോകുന്നു. മീഡിയയില്‍ സത്യം ഇല്ല എന്ന സത്യവും ഇതോടെ തെളിയുന്നു.

നന്ദനം സിനിമയില്‍ നവ്യ പറയുന്നുണ്ട്.. ഞാന്‍ കണ്ടു.. ഞാന്‍ മാത്രമേ കണ്ടുള്ളു എന്ന്.. ഇതുപോലെ തന്റെ ഫേസ്ബുക്കിലും വാര്‍ത്തകളിലും റേറ്റിംഗ് കൂട്ടാന്‍ പേരിന് ഒരു മാധ്യമ പ്രവര്‍ത്തക അങ്ങേയറ്റം ശ്രമിക്കുന്നത് നിങ്ങള്‍ കണ്ടുകാണും.. കേട്ടു കാണും.. അവരോടു ചോദിക്കട്ടെ...

സഹോദരി.. ആരെയാണ് നിങ്ങള്‍ ഇര എന്നു പറയുന്നത്? ഇര എന്നാല്‍, എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? സത്യത്തില്‍ ഇര എന്നാല്‍ എന്താണെന്നു നിങ്ങള്‍ക്ക് അറിയുമോ? ഒരു യഥാര്‍ഥ ഇരയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

രാഹുല്‍ നിന്റെ ജീവിതം ഒരു നേതാവിനു യോജിച്ചത് ആയിരുന്നില്ല എന്നു ഞാന്‍ തീര്‍ത്തു പറയുന്നു. ചെറുപ്പക്കാരുടെ ചില്ലറ അസ്‌കിതകള്‍ നിന്നെ ബാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ നാളില്‍ നീ അനുഭവിച്ചത്. ജീവിതത്തെ തിരുത്തുക.. ഒരു നല്ല നേതാവ് ആകുക. അഴകുള്ള ചക്കയില്‍ ചുള ഉണ്ടാവില്ല എന്ന് ഏറ്റവും നന്നായി അറിഞ്ഞത് നീയാവും രാഹുല്‍. എന്റെ ഒരു കുഞ്ഞ് സഹോദരന്‍ അവാനുള്ള പ്രായമേ നിനക്കുള്ളു. അതുകൊണ്ട് ചെറിയ വലിയ ഉപദേശമായി കരുതിയാല്‍ മതി.

ഇനിയും മീഡിയ രാഹുലിനെ പ്രതികൂട്ടില്‍ നിര്‍ത്തിയാല്‍ നിങ്ങള്‍ ഒന്നുമറിയാതെ ഇര എന്നു വിശേഷിപ്പിക്കുന്നവളുടെ മുഴുവന്‍ ചരിത്രവും എനിക്കു ലോകത്തോടു പറയേണ്ടി വരും. സത്യത്തില്‍ അവള്‍ക്കു പരാതി ഇല്ല. ഉണ്ടാവില്ല കാരണം അവള്‍ വിവാഹിതയാണ്. മാധ്യമ പ്രവര്‍ത്തകയായി ഇന്നലെയും ഇന്നും നാളെയും ജോലി ചെയ്യുന്നു.. ചെയ്യും..

അവള്‍ ഒരു വര്‍ഷത്തില്‍ ഏറെയായി വിവാഹിതയാണ്.. സത്യത്തില്‍ ഇര അവളെ കെട്ടിയ ആ പാവം ചെക്കനാണ്. ഒന്നും ഇല്ലാത്ത ബ്രോക്കണ്‍ ഫാമിലിയില്‍നിന്നു ലക്ഷങ്ങള്‍ മുടക്കി കല്യാണം കഴിച്ചു ചതിക്കപ്പെട്ട ആ പാവം പയ്യനാണ് ഇര. ഫോട്ടോ സഹിതം തെളിവുകള്‍ ഉണ്ട്.

കൂടാതെ ഇവള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നു മാത്രമല്ല ചാനല്‍ സ്വന്തമായുള്ള പാര്‍ട്ടിയുടെ സ്വന്തം മോളാണ്. ഇനി പറ ഇര ആരാണ്?

സിപിഐ/സിപിഎം കൊണ്ടു പിടിച്ചിളകാന്‍ അവര്‍ക്കു അമ്പലം വിഴുങ്ങിയ കഥകള്‍ മൂടി വയ്ക്കണം. കേരളത്തില്‍ നടക്കുന്ന അഴിമതി ഒന്ന് മൂടി വയ്ക്കണം. ഭരണ നിഷ്‌ക്രിയത്വം ഒന്ന് മൂടി പിടിക്കണം എന്നൊക്കെ മാത്രമേ ഉള്ളൂ.

എന്നാല്‍, കോണ്‍ഗ്രസിന്റെ ഉദ്ദേശം എന്താണ്. തലയ്ക്കു മീതെ വളര്‍ന്നാല്‍ വെട്ടിക്കളയണം എന്നാണ് നേതൃത്വം കരുതുന്നത്. കാരണം രാഹുല്‍ കഴിവുള്ളവന്‍ ആണ്. ഇന്നലെ മുളച്ച തകര പോലും സീല്‍ക്കാരം ഇടുന്നു.. ഇവള്‍ക്കൊക്കെ നാണമില്ലേ? ഇവളും ഭര്‍ത്താവുണ്ടായിട്ടും പലരുടെ ഒപ്പം അന്തിയുറങ്ങുന്ന പില്‍സ് ഫാക്ടറി ഉടമകള്‍ ആണോ എന്നു സംശയം തോന്നുന്നു.. പെണ്ണിന്റെ മാന്യത അവളുടെ പെരുമാറ്റവും സ്വഭാവവും ആണ്.

ഒരു പദവി കിട്ടിയാല്‍ എന്തും വിളിച്ചു പറയാന്‍ നീയെന്തു സത്യം അറിഞ്ഞു?

ഇത്രയും മോശക്കാരന്‍ ആയി ചിത്രീകരിക്കുമ്പോളും അവന്‍ ഒന്നും മറുത്തു പറഞ്ഞില്ല.. അവളെ അപമാനിച്ചില്ല. ഒരു നല്ല പുരുഷന്റെ ലക്ഷണം. എംഎല്‍എ ആകും മുന്നേ ഉണ്ടായിരുന്ന ഒരു ബന്ധം.. അതിനിടയില്‍ അവള്‍ വിവാഹിതയും. പിന്നെ അവളെ നാണം കെടുത്തണ്ട എന്ന ഒറ്റ കാരണത്താല്‍ മൗനം ഭജിച്ചു. നന്നായി രാഹുല്‍.. ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.

മാധ്യമങ്ങളെ നിങ്ങള്‍ ഏതു കാലത്തെ ഗര്‍ഭ കഥയാണ് ഇനി പറയുന്നത്? ഇത്രേയുള്ളൂ മാധ്യമങ്ങള്‍ എന്നു നിങ്ങള്‍ തെളിയിച്ചു. ഇതാണ് നിങ്ങളുടെ മാധ്യമ ധര്‍മം എന്നും വിവരമുള്ള ജനം മനസിലാക്കി. ഇനിയും തലച്ചോറിനുള്ളില്‍ മണ്ണും മണലും നിറച്ച അന്തം കമ്മികളെ അല്ല കേട്ടോ ഉദ്ദേശിച്ചത്..

ഇര അല്ല. മഹാ ഫ്രോഡ്... എടി കൊച്ചേ നീ ധൈര്യമായി കേസ് കൊട്.. മാധ്യമ വിചാരണ നിര്‍ത്തൂ.. അതല്ല നിന്റെ കള്ളക്കളികള്‍ ഞാന്‍ ആയി പരസ്യപ്പെടുത്തണം എന്നാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍ ഞാന്‍ ഒരുക്കമാണ്. ഇന്നു തന്നെ നിന്റെ കൂടെ ജോലി ചെയ്യുന്ന അവളോടും നിനക്കായ് പണി ചെയ്യുന്ന പിആര്‍ഒമാരോടും ഇവിടെ വച്ചു ഈ പ്രോഗ്രാം സ്റ്റോപ്പ് ചെയ്യാന്‍ പറയണം. അല്ലാത്തപക്ഷം എന്നെപോലെ ഉള്ള ഒരുപാടു പേര് നിനക്ക് എതിരെ കേസ് ഫയല്‍ ചെയ്യും? ചീറ്റിംഗിന്. കൈയും കാലും കണ്ണും കാണിച്ചു മയക്കിയവന്‍ എംഎല്‍എ ആയപ്പോ അവനെ കുടുക്കാന്‍ ഗര്‍ഭം. എന്നിട്ടും നീ ഒരു വര്‍ഷം മുന്‍പ് വിവാഹിത ആയത് കൊണ്ടു രാഹുല്‍ നിനക്കെതിരെ ഒന്നും പറയാത്തത് അവന്റെ മാന്യത..

പക്ഷെ നീ ചതിച്ചു ജീവിതം നശിപ്പിച്ച നിന്നെ.. നിന്റെ സ്വഭാവം അറിയാതെ സ്‌നേഹിച്ചു കെട്ടിയ ആ പാവം പയ്യന്‍ നീതിക്കു വേണ്ടി എന്നെ സമീപിച്ചാല്‍ ഞാന്‍ അവനെ ചേര്‍ത്തു പിടിക്കും.. രാഹുലിനെ പിടിച്ചതിലും അതിശക്തമായി.. നിങ്ങള്‍ ചതിക്കുന്ന ഓരോ പുരുഷനും നീതിക്കു കാവലാള്‍ ആയി എന്നെ പോലെ ഒരായിരം പേരുണ്ടാവും എന്ന് ഓര്‍മിപ്പിക്കുന്നു..

ഇനി ആര്‍ക്കെടാ എന്റെ ഡിഗ്രിയുടെ ഉറവിടം അറിയേണ്ടത്? ഇങ്ങനെ ഒരു സംഭവം നടക്കുമ്പോള്‍ ആദ്യം സത്യം അറിയണം.. അല്ലാത്തപക്ഷം സത്യത്തില്‍ ഇര ആകുന്നവരെ കൂടി വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ ആവും.. നീതി അവര്‍ക്കു ഒരിക്കലും കിട്ടാ കനി ആവും..

കള്ള മാധ്യമങ്ങളില്‍ നിന്നു ദൂരം പാലിക്കൂ.. അവര്‍ക്കു അവിഹിതം മാത്രമേ താല്പര്യം ഉള്ളു.. റേറ്റിംഗ് മാത്രമാണ് സത്യമല്ല അവരുടെ ലക്ഷ്യം...

ഗര്‍ഭകഥ ഇവിടെ അവസാനിക്കുന്നു.

രാഹുല്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സംശുദ്ധമായി നടത്തണം..

കള്ള കഥകള്‍ മെനയുന്ന മീഡിയ അതു നിര്‍ത്തണം

ഗര്‍ഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം. ഇനിയും അത് തുടര്‍ന്നാല്‍ ഞാന്‍ സര്‍വ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പബ്ലിഷ് ചെയ്യും. കഥകള്‍ പൊളിക്കും..

ജനങ്ങളെ.. നമ്മള്‍ കേള്‍ക്കുന്നതല്ല സത്യം. ഒരു ആണിനെ തകര്‍ക്കാന്‍ ഒരു പെണ്ണിന് ഒരു നിമിഷം മതി. എന്റെ അപ്പനും സഹോദരനും ഭര്‍ത്താവും മകനും സുഹൃത്തും ഞാന്‍ സ്‌നേഹിക്കുന്ന ഏതൊരു പുരുഷനും അതില്‍ ഒരു കല്ലെറു ദൂരത്തില്‍ മാത്രമാണെന്ന് ഞാന്‍ അറിയുന്നു. അവര്‍ അറിയാതെ അവരെ വിഴുങ്ങാന്‍ ഇതുപോലെ ഓരോ അവതാരങ്ങള്‍ അവര്‍ക്കു ചുറ്റിലും ഉണ്ട്. പ്രതേകിച്ചു പണവും പ്രതാപവും പദവിയും ഉള്ള പുരുഷനെ മാത്രം തേടി എത്തുന്ന രംഭാ മേനക തിലോത്തമമാരെ സൂക്ഷിക്കുക. ചതിക്കപ്പെട്ട പെണ്ണ് ഒരിക്കലും പരാതി പറയാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്ന സീരിയല്‍ ഗര്‍ഭകഥ പറയില്ല..

ഈ കള്ള ഗര്‍ഭകഥ ഇവിടെ അവസാനിക്കുന്നു.. അവസാനിക്കണം..

- Adv Deepa ജോസഫ്


Full View


Tags:    

Similar News