അടിച്ചുമോനേ അടിച്ചു! ഒക്ടോബര്‍ 18 അയാളുടെ ജീവിതം മാറ്റി മറിച്ച ദിവസം; യുഎഇ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 10 കോടി ദിര്‍ഹം ജാക്‌പോട്ട് അടിച്ചത് അബുദബിയില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യാക്കാരന്‍ അനില്‍കുമാര്‍ ബൊല്ലയ്ക്ക്; പേരും ചിത്രവും പുറത്തുവിട്ട് യുഎഇ ലോട്ടറി അധികൃതര്‍

230 കോടി രൂപയുടെ മഹാഭാഗ്യശാലിയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച് യുഎഇ ലോട്ടറി

Update: 2025-10-27 17:15 GMT

ദുബായ്: യുഎഇ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 10 കോടി ദിര്‍ഹം (ഏകദേശം 239 കോടി രൂപ) നേടിയ ഭാഗ്യശാലിയുടെ പേരും ചിത്രവും വീഡിയോയും ലോട്ടറി അധികൃതര്‍ പുറത്തുവിട്ടു. 29-കാരനായ ഇന്ത്യന്‍ പ്രവാസി അനില്‍ കുമാര്‍ ബൊല്ലയാണ് ഈ മഹാഭാഗ്യത്തിനുടമ. പത്ത് ദിവസത്തോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് അനില്‍ കുമാറിന്റെ വ്യക്തിവിശദാംശങ്ങള്‍ യുഎഇ ലോട്ടറി ഔദ്യോഗികമായി പുറത്തുവിട്ടത്. അനില്‍ കുമാര്‍ മലയാളിയാണെന്നും ആദ്യം കരുതിയിരുന്നു.

ഒക്ടോബര്‍ 18-ന് നടന്ന യുഎഇ ലോട്ടറിയുടെ 23-ാമത് 'ലക്കി ഡേ'നറുക്കെടുപ്പില്‍ 251018, എന്ന നമ്പരിലൂടെയാണ് അനില്‍കുമാറിനെ ഭാഗ്യം തേടിയെത്തിയത്. അബുദാബിയില്‍ താമസിക്കുന്ന അദ്ദേഹം, നറുക്കെടുപ്പ് നടന്ന സമയത്ത് വീട്ടിലായിരുന്നു. ലോട്ടറിയില്‍ നിന്ന് ജീവിതം മാറ്റിമറിക്കുന്ന ഫോണ്‍കോള്‍ എത്തിയപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു. 'യുഎഇ ലോട്ടറിയില്‍ നിന്ന് എനിക്ക് ഒരു കോള്‍ ലഭിച്ചപ്പോള്‍, അത് എനിക്ക് വിശ്വസിക്കാനായില്ല. സന്ദേശം ആവര്‍ത്തിക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അത് ഉള്‍ക്കൊള്ളാന്‍ സമയമെടുത്തു, ഇന്നും എനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല,' അദ്ദേഹം വികാരഭരിതനായി പറഞ്ഞു.

'ഈ വിജയം എന്റെ വന്യമായ സ്വപ്നങ്ങള്‍ക്കും അപ്പുറമാണ്,' യുഎഇ ലോട്ടറിയുമായുള്ള അഭിമുഖത്തില്‍ അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. 'ദീപാവലിക്ക് തൊട്ടുമുമ്പുള്ള ഈ സമയം സമ്മാനം ലഭിച്ചത് ഏറെ സന്തോഷം നല്‍കുന്നു. ഇത് ഒരു അസാധാരണ അനുഗ്രഹമായി തോന്നുന്നു. ഇത്തരമൊരു ശുഭകരമായ അവസരത്തില്‍ വിജയം നേടുന്നത് അതിനെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു.' ലോട്ടറി ആരംഭിച്ചതുമുതല്‍ സമ്മാനാര്‍ഹനായ വ്യക്തി സമ്മാനിതനായിരുന്നു.

യുഎഇ ലോട്ടറി ആരംഭിച്ചതിനുശേഷം, 200-ലധികം പേര്‍ക്ക് 100,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്, കൂടാതെ 100,000-ത്തിലധികം പേര്‍ ആകെ 147 ദശലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

'അനില്‍കുമാര്‍ ബൊല്ല 10 കോടി ദിര്‍ഹം സ്വന്തമാക്കി. ഞങ്ങള്‍ ഒരിക്കലും മറക്കാത്ത ഒരു ഭാഗ്യ ദിവസം.

ഒക്ടോബര്‍ 18 അനില്‍കുമാറിന് മറ്റേതുദിവസത്തെയും പോലെയായിരുന്നില്ല. അത് എല്ലാം മാറ്റി മറിച്ച ദിവസമായിരുന്നു'-യുഎഇ ലോട്ടറി ട്വീറ്റ് ചെയ്തു.


Tags:    

Similar News