രണ്ട് മലയിടുക്കൾക്കിടയിൽ ഒരു കേബിൾ പാലം; ആകാശത്ത് ആരോ ഊഞ്ഞാൽ കെട്ടിയത് പോലെ ആർട്ട്; കാണുന്നവരുടെ മനം നിറയ്ക്കും; വേറെ രാജ്യത്ത് എത്തിയ ഫീൽ; ഭീമൻ കാറ്റടിച്ചാലും അനങ്ങില്ല ഈ കരുത്തൻ; ഏറെ വെല്ലുവിളികൾ നിറഞ്ഞൊരു നിർമാണം; ഇന്ത്യയിൽ നിന്ന് വീണ്ടുമൊരു വിസ്മയം; കശ്മീരിലെ 'അൻജി പാലം' അത്ഭുതമാകുമ്പോൾ!
ശ്രീനഗര്‍: ഇന്ത്യയിൽ നിന്ന് വീണ്ടുമൊരു അത്ഭുതക്കാഴ്ച. കാണാൻ തിരക്ക് കൂട്ടി ജനങ്ങൾ. ഒരു കേബിൾ പാല നിർമാണമാണ് വ്യത്യസ്തമായിരിക്കുന്നത്. ഇത് കണ്ടതോട് കൂടി 'ഇന്ത്യ ഈസ് നോട്ട് ഫോർ ബിഗിനേഴ്സ്' എന്ന വാക്യത്തിന് കൂടുതൽ പ്രസക്തി നേടുകയാണ്. അത്രയും നല്ലൊരു നിർമാണമാണ് നമ്മുടെ ഇന്ത്യൻ മണ്ണിൽ പിറന്നിരിക്കുന്നത്.
കശ്മീർ റെയിൽവേ റൂട്ടിലാണ് നമുക്ക് ഈ വിസ്മയം കാണാൻ സാധിക്കുന്നത്. ഇന്ത്യ ഒരുക്കിയ മറ്റൊരു വിസ്മയം എന്നുതന്നെ 'അൻജി പാലം' ത്തിനെ വിശേഷിപ്പിക്കാം. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ കേബിൾ നിർമിത പാലമാണ് അൻജി പാലം. വളരെ ദുർഘടമായ രണ്ട് മലയിടുക്കൾക്കിടയിലാണ് ഈ വിസ്മയം ഒരുങ്ങിയിരിക്കുന്നത്.
ആകാശത്ത് നിന്നൊരു ഊഞ്ഞാൽ കെട്ടിയത് പോലെ തോന്നിപ്പിക്കും 'അൻജി പാല'ത്തിന്‍റെ വിസ്മയകാഴ്ച. ഉദ്ദംപൂർ - ബാരാമുള്ള റൂട്ടിലാണ് ഈ നിര്‍മ്മാണ വിസ്മയം കാഴ്ചക്കാരെ ആകർഷിച്ച് ഒരുങ്ങിയിരിക്കുന്നത്.
ജമ്മുവിൽ നിന്നും 80 കി.മീ അകലെ, കട്രയെയും റിയാസിയെയും ബന്ധിപ്പിക്കുന്ന കേബിൾ പാലമാണ് 'അൻജി പാലം'. കട്ര ഭാഗത്ത് സ്ഥലപരിമിതി ഉണ്ടായിരിന്നു. അതുകൊണ്ട് തന്നെ അപ്രോച്ച് പാലം വേണ്ടിവന്നു. അതിനാൽ 95 ശതമാനം ജോലികളും റിയാസി ഭാഗത്ത് നിന്ന് ചെയ്ത് തീർത്താണ് പാലം പണി ഒടുവിൽ പൂർത്തിയാക്കിയത്. നദീതടത്തിൽ നിന്ന് 331 മീറ്റർ മുകളിലായി നിർമിച്ച പാലത്തിന് ഉയരം 193 മീറ്ററാണ്.
അപ്രോച്ച് പാലത്തിന് ചെലവായത് 435 കോടി രൂപയാണ്. പാലത്തിന്‍റെ രണ്ടറ്റത്തും അപകടം പതിയിരിക്കുന്ന അതിദുർഘടമായ മലയിടുക്കളാണ്. രണ്ട് ഉയരങ്ങളിലുള്ള ഇടുങ്ങിയ മലപ്രദേശങ്ങളെ ബന്ധിപ്പിക്കാൻ, ഇന്ത്യൻ റെയിൽവേ നേരിട്ടത് അത്യാസാധാരണ വെല്ലുവിളികളാണ്. കൂറ്റൻ തൂണ് നിർമിച്ച്, 295 മീറ്റർ മുതൽ 82 മീറ്റർ വരെ നീളമുള്ള കേബിളുകൾ സ്ഥാപിച്ചായിരുന്നു പാലത്തിന്റെ നിർമാണം കഴിപ്പിച്ചത്.
ഉദ്ദംപൂർ - ബാരാമുള്ള റെയിൽ റൂട്ടിൽ, ഇനി സർവീസ് തുടങ്ങാനുള്ള കട്ര-ബനിഹാൾ സെക്ഷനിലെ ഏറ്റവും പ്രധാനപ്പെട്ട നിർമാണമാണ് 'അൻജി പാലം'. അപ്രോച്ച് പാലങ്ങൾ പ്രധാനപാലവും ടണലുകളും അടക്കം പല ഘട്ടങ്ങളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആറ് വർഷം കൊണ്ട് നാനൂറോളം ജീവനക്കാർ നടത്തിയ കഠിനപരിശ്രമമാണ് ഇപ്പോൾ കാണുന്ന പാലം. ഇന്ത്യയുടെ ആദ്യ കേബിൾ നിർമിത പാലം പൂർത്തിയാക്കിയത്.
213 കി.മീ വേഗത്തിൽ വരെ വീശുന്ന കാറ്റിനെയും ഭൂകമ്പങ്ങളെയും ആക്രമങ്ങളെയും ഒക്കെ നേരിടാൻ കരുത്തുള്ള പാലമാണ് അൻജി. പാലത്തിലുടനീളം നിരീക്ഷണ സെൻസറുകളുണ്ട്. 100 കി.മീ വേഗത്തിൽ ട്രെയിനുകൾക്ക് പാലത്തിലൂടെ കൂതിക്കാം. ഇന്ത്യൻ ഏജൻസികൾക്കൊപ്പം, ഇറ്റാലിയൻ സ്റ്റേറ്റ് റെയിൽവേയ്സ് ഗ്രൂപ്പിന്‍റെ സാങ്കേതിക വിദ്യയയുടെ സഹായത്തോടെയാണ് ഇന്ത്യൻ റെയിൽവേ താഴ്വരയിൽ വിസ്മയത്തിന്‍റെ പാലം ഒരുക്കിയിരിക്കുന്നത്.
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ റെയിൽവേ റൂട്ട് തെരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും. അക്കരെ പച്ച തേടി പോകുന്ന ഇപ്പോഴത്തെ സമൂഹത്തിൽ നമ്മുടെ സ്വന്തം രാജ്യത്തും ഇതുപോലെയുള്ള അത്ഭുത നിർമാണങ്ങൾ ഒരുങ്ങുന്നു എന്ന് പറയുമ്പോൾ തന്നെ ഒരു അഭിമാനമാണ്.