കൊള്ളാം കൊടു കൈ എന്ന് മുഖ്യമന്ത്രി; മേയര്‍ ധിക്കാരിയെന്ന് പാര്‍ട്ടിക്കാര്‍ തന്നെ വിമര്‍ശിക്കുന്നതിനിടെ ചുണക്കുട്ടിയായി റെഡ് വോളണ്ടിയര്‍ മാര്‍ച്ച് നയിച്ച് ആര്യ രാജേന്ദ്രന്‍; മുമ്പും വോളണ്ടിയറായ പരിചയമെന്ന് ആര്യ; വിവാദങ്ങള്‍ക്കിടെ ഷൈന്‍ ചെയ്ത് മേയര്‍

ചുണക്കുട്ടിയായി റെഡ് വോളണ്ടിയര്‍ മാര്‍ച്ച് നയിച്ച് ആര്യ രാജേന്ദ്രന്‍

Update: 2024-12-24 08:56 GMT

തിരുവനന്തപുരം: ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ഖ്യാതിയോടെ തലസ്ഥാനത്ത് കോര്‍പ്പറേഷന്‍ തലപ്പത്ത് എത്തിയ ആര്യ രാജേന്ദ്രന് പിന്നാലെ എക്കാലത്തും വിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മേയര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മേയര്‍ക്ക് ധിക്കാരമാണെന്ന് ജനങ്ങള്‍ക്കിടയില്‍ സംസാരം ഉണ്ടെന്ന് പ്രതിനിധികള്‍ പറഞ്ഞിരുന്നു.

അതേസമയം, ആര്യ രാജേന്ദ്രനെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. മേയറെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും നഗരസഭ ചെയ്യുന്ന കാര്യങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റെഡ് വൊളന്റിയര്‍ പരേഡ് നയിച്ച് ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിയിലും പുറത്തും ഷൈന്‍ ചെയ്യുകയാണ്.

വിഴിഞ്ഞം തിയറ്റര്‍ ജംക്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിനാണ് ആര്യ റെഡ് വൊളന്റിയര്‍ യൂണിഫോം അണിഞ്ഞ് നേതൃത്വം നല്‍കിയത്. മാര്‍ച്ച് കഴിഞ്ഞ് വേദിക്കു മുന്നിലെത്തിയ ആര്യയെ മന്ത്രി വി.ശിവന്‍കുട്ടി അഭിനന്ദിക്കാനായി വേദിയിലേക്കു വിളിച്ചു. വേദിയിലെത്തിയ ആര്യ ശിവന്‍കുട്ടിക്കും ഒപ്പമുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാര്‍, എ.എ.റഹിം എന്നിവര്‍ക്കും സല്യൂട്ട് നല്‍കിയപ്പോള്‍ അവര്‍ തിരിച്ചും സല്യൂട്ട് ചെയ്തു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ആര്യ വേദി പങ്കിട്ടതും റെഡ് വൊളന്റിയര്‍ വേഷത്തില്‍ തന്നെയായിരുന്നു.




'ഞാന്‍ നേരത്തെ റെഡ് വൊളന്റിയറാണ്. 2017ലെ സമ്മേളനത്തിലും റെഡ് വൊളന്റിയര്‍ ആയിരുന്നു. ഇത്തവണ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.ജോയ് ആണ് എല്ലാ തരത്തിലും പ്രോത്സാഹനം നല്‍കിയത്. ഇത്തവണ ഞാന്‍ ഇറങ്ങട്ടേയെന്ന് ചോദിച്ചപ്പോള്‍ ധൈര്യമായിട്ട് ഇറങ്ങിക്കോയെന്ന് പറഞ്ഞത് സഖാവ് ജോയ് ആണ്. നേരത്തെ വൊളന്റിയര്‍ ആയിരുന്നതിനാല്‍ ബാക്കി കാര്യങ്ങളൊക്കെ എനിക്ക് അറിയാമായിരുന്നു. ഒത്തൊരുമയോടെ എല്ലാ വൊളന്റിയേഴ്‌സിനുമൊപ്പം നില്‍ക്കാന്‍ പറ്റിയെന്ന സന്തോഷമുണ്ട്. മേയര്‍ ആയിരിക്കുമ്പോഴും പാര്‍ട്ടിയുടെ ഭാഗമായി റെഡ് വൊളന്റിയറാകുന്നതില്‍ ഇരട്ടി സന്തോഷമാണ്.'' ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

''എല്ലാവര്‍ക്കും സന്തോഷമായി. റെഡ് വൊളന്റിയര്‍ ആയിട്ട് കാണുമ്പോഴുള്ള സന്തോഷം മുഖ്യമന്ത്രിയും അറിയിച്ചു. ഗോവിന്ദന്‍ മാഷും ബേബി സഖാവും എല്ലാ സംസ്ഥാനജില്ലാ നേതാക്കളും അഭിനന്ദിച്ചു. രണ്ടു സമ്മേളനങ്ങള്‍ക്കു മുന്‍പ് ഞാന്‍ വൊളന്റിയറായതിന്റെ ചിത്രം എല്ലാവരുടെയും മനസ്സിലുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ആ ചിത്രം വലിയ തോതില്‍ പ്രചരിച്ചിരുന്നു. പഴയ ഓര്‍മയിലേക്ക് തിരിച്ചുപോകുന്നത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. വൊളന്റിയര്‍ ആയിരിക്കുക എന്നത് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായാണ് ഞാന്‍ കരുതുന്നത്. സ്റ്റേജില്‍ ആ വേഷം ധരിച്ച് ഇരിക്കുമ്പോള്‍ എല്ലാ വൊളന്റിയര്‍മാരെയും പ്രതിനിധീകരിച്ച് അവിടെ ഇരിക്കുന്നതു പോലെയാണ് തോന്നിയത്. ആ വേഷത്തില്‍ കണ്ടപ്പോള്‍ ശിവന്‍കുട്ടി സഖാവ് ഉള്‍പ്പെടെ സന്തോഷത്തിലായിരുന്നു.'' ആര്യ സന്തോഷം പങ്കുവച്ചു. മുന്‍പ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബാന്‍ഡ് ടീമില്‍ ഉള്‍പ്പെടെ താനുണ്ടായിരുന്നുവെന്നും ആര്യ പറഞ്ഞു.

സംസ്ഥാന സമ്മേളനത്തില്‍ റെഡ് വൊളന്റിയര്‍ ആകേണ്ടി വരുമോയെന്ന് അറിയില്ല. സാധാരണ ആ ജില്ലയില്‍ നിന്നുള്ളവരാണ് മാര്‍ച്ചിന്റെ ഭാഗമാകുന്നതെന്നും ആര്യ പറഞ്ഞു. സമ്മേളനത്തില്‍ ആര്യയ്‌ക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ അതൊക്കെ സമ്മേളനത്തിന്റെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണെന്നായിരുന്നു മറുപടി. സമ്മേളനത്തിന് അകത്ത് നടക്കുന്ന ചര്‍ച്ചകള്‍ പുറത്തുപറയാന്‍ പാടില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ

ബാലസംഘം നേതാവായിരിക്കെയാണ് 21ാം വയസ്സില്‍ രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ തിരഞ്ഞെടുക്കപ്പെട്ടത് . നഗരസഭയും മേയറുമായും ബന്ധപ്പെട്ട വിവാദങ്ങളില്‍ ജില്ലാ സമ്മേളനത്തിലടക്കം വിമര്‍ശനങ്ങള്‍ ഏറെ ഉയര്‍ന്നെങ്കിലും ജില്ലാ കമ്മിറ്റിയിലേക്കും ആര്യ ഉയര്‍ത്തപ്പെട്ടു. ജില്ലാ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ആര്യ

Tags:    

Similar News