ഹരികുമാറിന് നിരവധി സ്ത്രീകളുമായി ബന്ധം; അതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായി; ദേവേന്ദുവിന്റെ ജീവനെടുത്തതിന് പിന്നില്‍ സഹോദരിയോടുള്ള വൈരാഗ്യം? ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റില്‍ ഇട്ടുവെന്ന് കുറ്റസമ്മതം; അറസ്റ്റ് രേഖപ്പെടുത്തി; അമ്മ ശ്രീതുവിനെ താത്കാലികമായി വിട്ടയക്കാന്‍ തീരുമാനമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി
ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഹരികുമാര്‍, അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാറെന്ന് സ്ഥിരീകരിച്ച് പോലീസ്. കേസില്‍ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ഷാജി പറഞ്ഞു. ഹരികുമാറിനെ വൈദ്യപരിശോധനയ്ക്കു ശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ഹരികുമാറിനു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നു. ഹരികുമാറിന് സഹോദരിയോടുള്ള വൈരാഗ്യമാണ് കുഞ്ഞിന്റെ ജീവനെടുക്കാനുള്ള കാരണമെന്നാണ് സൂചന. ഹരികുമാര്‍ ആവശ്യപ്പെട്ട ചില കാര്യങ്ങള്‍ ശ്രീതു ചെയ്തുകൊടുക്കാതിരുന്നതാണ് വൈരാഗ്യത്തിനു കാരണം. ഇവര്‍ തമ്മിലുള്ള വാട്സാപ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു.
കൊലപാതകത്തില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പങ്കിന് തെളിവില്ല. എങ്കിലും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷിക്കും. ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ തല്‍ക്കാലേത്തേയ്ക്കു വിട്ടയക്കാനാണ് തീരുമാനമെന്ന് ഡിവൈഎസ്പി പറഞ്ഞു.
കുട്ടി കിണറ്റില്‍ വീണു മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്നുള്ള നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്.
കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്ന് ഹരികുമാര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. ആവശ്യമെങ്കില്‍ ഹരികുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. ഷാജി പറഞ്ഞു.
രാവിലെ ആറു മണിക്കാണ് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞത്. കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയക്കനാണ് തീരുമാനമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു.
അമ്മാവന്‍ ഹരികുമാറാണ് കുട്ടിയെ കിണറ്റിലെറിഞ്ഞതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു. ശ്രീതുവിന് പങ്കുണ്ടോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തുമെന്നും എപ്പോള്‍ വിളിച്ചാലും സ്റ്റേഷനിലെത്തണമെന്നതടക്കമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും യുവതിയെ വിട്ടയക്കുകയെന്നുമാണ് വിവരം.
ബാലരാമപുരത്ത് കൊലപ്പെട്ട രണ്ടുവയസ്സുകാരിയോട് അമ്മാവന്‍ ഹരികുമാറിന് അകാരണമായ ദേഷ്യമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ശ്രീതുവിന്റെ മൊഴികളില്‍ ധാരാളം വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.
അച്ഛനൊപ്പാമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി, എന്നാല്‍ പിതാവ് ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് ശ്രീതു പറയുന്നതില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തിയത്.
ചോദ്യം ചെയ്യലില്‍ ശ്രീതുവിന്റൈയും ശ്രീജിത്തിന്റെയും ഹരികുമാറിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന്‍ ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയത്തിലായിരുന്നു പോലീസ്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ദേവേന്ദുവിന്റേത് മുങ്ങി മരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ കയ്യില്‍ രണ്ട് പാടുകളുണ്ട്. കിണറ്റിലേക്കെറിയവേ കൈ ഇടിച്ചതാകാം എന്ന് നിഗമനം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാന്‍ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്ന വാര്‍ത്തയറിഞ്ഞാണ് നാടുണര്‍ന്നത്. തെരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തി. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്.
തുടക്കം മുതല്‍ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞതോടെ
അമ്മ ശ്രീതുവിനെയും അച്ഛന്‍ ശ്രീജിതിനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരന്‍ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു.
വേവ്വേറേയിരുത്തിയുള്ള ചോദ്യം ചെയ്യലിലും മൊഴില്‍ വൈരുദ്ധ്യം കണ്ടെത്തി. പലവട്ടം പൊലീസിനെ വട്ടം കറക്കി ഒടുവിലായിരുന്നു അമ്മാവന്‍ ഹരികുമാറിന്റെ കുറ്റ സമ്മതം. കുഞ്ഞിനെ കൊന്നെന്ന് സമ്മതിക്കുമ്പോളും എന്തിനെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരുന്നില്ല. അന്വേഷിച്ച് കണ്ട് പിടിക്കാന്‍ ഹരികുമാര്‍ പൊലിസിനെ വെല്ലുവിളിച്ചു. അമ്മ ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മിലെ വാട്‌സാപ്പ് ചാറ്റടക്കം പൊലീസ് ശേഖരിച്ചു.
ഏറെ നാളെയായി ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും അകന്നു കഴിയാണ്. ഇവര്‍ക്ക് എട്ട് വയസ്സുള്ള മകള്‍ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഹരികുമാറിന്റെ മുറിയിലെ കട്ടില്‍ കത്തിയ നിലയാണ്. വീട്ടില്‍ കുരുക്കിട്ട നിലയില്‍ കയറുകളും കണ്ടെത്തിയിരുന്നു. കുഞ്ഞിനെ കൊന്ന ശേഷം കൂട്ട ആത്മഹത്യക്കാണോ ശ്രമമെന്നായിരുന്നു സംശയമെങ്കിലും അത് പൊലീസ് തള്ളി. അമ്മയുടെ കുടുംബവീട്ടിലാണ് കുഞ്ഞിനെ സംസ്‌കരിച്ചത്. അച്ഛന്‍ ശ്രീജിത്തിനെയും അമ്മൂമ്മയും ശ്രീകലയെയും സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ പൊലീസ് എത്തിച്ചിരുന്നു.