ജോ ബൈഡന് വളരെ വേഗത്തില്‍ പടരുന്ന പ്രോസ്റ്റെറ്റ് കാന്‍സര്‍ ബാധ; കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നു; മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ക്ക് ചികിത്സ തേടിയതോടെ അര്‍ബുദ ബാധ സ്ഥിരീകരിച്ചു; കാന്‍സര്‍ വളരെ വഷളായ നിലയില്‍; രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന പ്രതീക്ഷയില്‍ ബൈഡന്റെ ഓഫീസ്
ജോ ബൈഡന് വളരെ വേഗത്തില്‍ പടരുന്ന പ്രോസ്റ്റെറ്റ് കാന്‍സര്‍ ബാധ
ജോ ബൈഡന്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ചികിത്സ
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഗുുതരമായ പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്നാണ് രോഗവിവരം പുറം ലോകം അറിഞ്ഞത്. കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറുടെ സേവനം തേടിയത്. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്.
വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തില്‍പ്പെട്ട പ്രോസ്റ്റെറ്റ് കാന്‍സറാണിത്. രോഗത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസണ്‍ സ്‌കോറില്‍ 10-ല്‍ ഒന്‍പതാണ് അദ്ദേഹത്തിന്റേത്. കാന്‍സര്‍ വളരെ വഷളായ നിലയിലായി എന്നാണിത് വ്യക്തമാക്കുന്നത്. രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. 2024-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറാന്‍ നിര്‍ബന്ധിതനായി ഒരു വര്‍ഷം കഴിയുമ്പോഴാണ് 82-കാരനായ ബൈഡന്റെ കാന്‍സര്‍ ബാധ സംബന്ധിയായ വിവരം പറത്ത് വരുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് പദവ് വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ജോ ബൈഡനാണ്. രോഗം വളരെ രൂക്ഷമായ നിലയിലെന്നതാണ് ഇത് വിശദമാക്കുന്നത്. കാന്‍സര്‍ കോശങ്ങള്‍ അതിവേഗം വ്യാപിക്കുന്നതായാണ് കാന്‍സര്‍ ഗവേഷണ കേന്ദ്രം വിശദമാക്കുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൈഡനും കുടുംബവും ചികിത്സാ സാധ്യതകളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് വിശദമാക്കുന്നത്.
ആരോഗ്യത്തേയും പ്രായത്തേയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് ബൈഡന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്. അമേരിക്കന്‍ പ്രസിഡന്റ് പദവ് വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ജോ ബൈഡനാണ്. പുരുഷന്മാരില്‍ ഏറ്റവും സാധാരണമായി കാണുന്ന കാന്‍സര്‍ ബാധയില്‍ രണ്ടാം സ്ഥാനമാണ് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ളത്. 100ല്‍ 13 പുരുഷന്മാര്‍ക്കും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഈ കാന്‍സര്‍ നേിടേണ്ടി വരുന്നതായാണ് അമേരിക്കയിലെ കണക്കുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ബൈഡന്‍ പൊതുജനമധ്യത്തില്‍ നിന്ന് പിന്മാറിയിരുന്നുവെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറച്ച് പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നു.ഏപ്രിലില്‍ ചിക്കാഗോയില്‍ ഭിന്നശേഷയുള്ളവര്‍ക്കായി നടന്ന 'അഡ്വക്കേറ്റ്‌സ്, കൗണ്‍സിലേഴ്സ് ആന്‍ഡ് റിപ്രസെന്ററ്റീവ്സ് ഫോര്‍ ദ ഡിസേബ്ള്‍ഡ്' എന്ന സമ്മേളനത്തില്‍ ബൈഡന്‍ മുഖ്യപ്രഭാഷകനായിരുന്നു.
അടുത്തകാലത്ത് യുഎസ് മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുന്‍ പ്രസിഡന്റ് ജോ ബൈഡനാണെന്ന് കുറ്റപ്പെടുത്തി ഹാരിസിന്റെ ഉന്നത ഉപദേഷ്ടാവ് ഡേവിഡ് പ്ലൂഫ് അടുത്തിടെ രംഗത്തുവന്നിരുന്നു. പുതിയ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. 'എല്ലാം ബൈഡനാണ്... അദ്ദേഹം നമ്മളെ പൂര്‍ണ്ണമായും വഞ്ചിച്ചു,' മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ 2008 ലെ പ്രചാരണത്തിന്റെ മാനേജരും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവുമായിരുന്ന പ്ലൂഫ് അഭിപ്രായപ്പെട്ടു.
2024 ലെ ഹാരിസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രവര്‍ത്തിച്ച ഡേവിഡ് പ്ലൂഫ് പങ്കുവെച്ച വീക്ഷണം, ചില ഡെമോക്രാറ്റുകള്‍ക്കുള്ള നിരാശയെ അടിവരയിടുന്നതാണ്: വൈറ്റ് ഹൗസ് മത്സരത്തില്‍ നിന്ന് നേരത്തെ തന്നെ പിന്മാറാന്‍ ബൈഡന്‍ കാണിച്ച വിമുഖതയാണ് ഹാരിസിന്റെ തിരഞ്ഞെടുപ്പ് ശ്രമത്തിന്റെ വിധി നിര്‍ണ്ണയിച്ചത്.
പൊതുജനങ്ങളില്‍ നിന്നും മറ്റ് നിയമനിര്‍മാതാക്കളില്‍ നിന്നും അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥയെയും മാനസിക ക്ഷമതയെയും കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബൈഡന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന നിലപാടില്‍ ബൈഡനും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഉറച്ചുനിന്നിരുന്നു. പിന്നീട് ബൈഡന്‍ പിന്മാറിയെങ്കിലും കമലയ്ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
അമേരിക്കന്‍ ഐക്യനാടുകളുടെ 47ാമത്തെ വൈസ്പ്രസിഡന്റും 46ാമത്തെ പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ജോസഫ് റോബിനെറ്റ ജോ ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്‍. ബറാക് ഒബാമയുടെ കീഴില്‍ രണ്ടു തവണ അദ്ദേഹം വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. 2009 ജനുവരി 20-നാണ് വൈസ് പ്രസിഡന്റായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബര്‍ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടര്‍ച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു. 1973 മുതല്‍ 2009ല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത് വരെ ഡെലവെയറിനെ പ്രതിനിധീകരിച്ച് അമേരിക്കന്‍ സെനറ്റില്‍ അംഗമായിരുന്നു. അമേരിക്കന്‍ ഡമോക്രാറ്റിക് പാര്‍ട്ടി അംഗമാണ്. തുടര്‍ച്ചയായി രണ്ടു തവണ അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്നു.