ആന്ധ്രയിലും ഒഡീഷയിലും താവളങ്ങള്‍; ബംഗ്ലാ അതിര്‍ത്തിയില്‍ നിന്നും നക്‌സല്‍ ബാരികളില്‍ നിന്നും മൊത്തമായി ചരക്കെടുക്കും; പളനിയും സേലവും മുധരയും കേന്ദ്രീകരിക്കുന്ന തൃശൂരിലെ മാഫിയാ ഡോണ്‍; അധോലക ബുദ്ധിയ്ക്ക് കുട്ടൂകാരിട്ടത് 'ബോംബെ തലയന്‍' എന്ന് വിളിപ്പേര്‍; അഴിക്കുള്ളില്‍ ലഹരി മാഫിയെയ നിയന്ത്രിച്ച് 'ബോംബെതലയന്‍ ഷാജി'; മധ്യകേരളത്തെ ലഹരി മാഫിയ കീഴടക്കുമ്പോള്‍!

Update: 2024-12-12 10:01 GMT

ചാലക്കുടി: ഇന്നലെയാണ് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പൂപ്പത്തി ഷാജി പിടിയിലാകുന്നത്. പോലീസിനെ കണ്ടതും ഒന്ന് പതുങ്ങിയതാണ് ഷാജിയെ പിടികൂടാൻ പോലീസിന് സാധിച്ചത്. കഞ്ചാവ് കടത്തു കേസുമായി ശിക്ഷിക്കപ്പെട്ട് അപ്പീല്‍ ജാമ്യത്തിലുളള പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ഇന്നലെ കൊടകരയിൽ വന്നിറങ്ങി ഓട്ടോറിക്ഷ കാത്ത് നിൽക്കവേയാണ് ഷാജിയെ പൊലീസ് സംഘം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഷോൾഡർ ബാഗും മറ്റൊരു വലിയ ബാഗുമായി നിൽക്കുകയായിരുന്നു ഇയാൾ. പോലീസിനെകണ്ട് ബാഗുകളുമായി ഒളിക്കാൻ ശ്രമിച്ചതാണ് പിടിക്കപ്പെടാൻ ഇടയാക്കിയത്.

ഇപ്പോഴിതാ, പൂപ്പത്തി ഷാജി പിടിയിലായതിന് പിന്നാലെ ഷാജിയുടെ ഉറ്റസുഹൃത്തും കൂട്ടാളിയുമായ 'ബോംബെതലയൻ ഷാജി' യുടെ കേസുകളും ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുകയാണ്. ബോംബെതലയൻ ഷാജി സ്ഥിരം ജയിലിൽ കിടക്കേണ്ടയാൾ എന്നാണ് പോലീസ് പറയുന്നത്. അയാൾ കാരണം കൊടും ക്രിമിനലെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്ക് ആന്ധ്രയിലും ഒഡീഷയിലുമായി നിരവധി താവളങ്ങള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബംഗ്ലാ അതിര്‍ത്തിയില്‍ നിന്നും നക്‌സല്‍ ബാരികളില്‍ നിന്നും മൊത്തമായി ചരക്കെടുക്കുന്നതാണ് ഇയാളുടെ രീതിയെന്നും പറയുന്നു. പളനിയും സേലവും മുധരയും കേന്ദ്രീകരിക്കുന്ന തൃശൂരിലെ മാഫിയാ ഡോണ്‍.

അധോലക ബുദ്ധിയ്ക്ക് കുട്ടൂകാരിട്ട പേരായിരിന്നു 'ബോംബെ തലയന്‍' എന്ന് വിളിപ്പേര്‍. ജയിലിൽ കഴിഞ്ഞപ്പോൾ അഴിക്കുള്ളിൽ വരെ ലഹരി മാഫിയെയ നിയന്ത്രിച്ച ഡ്രഗ് മാഫിയ തലവനാണ് 'ബോംബെതലയന്‍ ഷാജി'. ഇയാളുടെ നിയന്ത്രണത്തിലാണ് മധ്യകേരളത്തെ ലഹരി മാഫിയ കീഴടക്കുന്നത്. അങ്ങനെ ഇരിക്കുമ്പോൾ ആണ് പൂപ്പത്തി ഷാജി ഇപ്പോൾ പോലീസ് വലയിൽ കുടുങ്ങുന്നത്.

കുപ്രസിദ്ധ ലഹരിവ്യാപാരി എന്ന പേരുകൂടി 'ബോംബെതലയൻ ഷാജി'ക്ക് ഉണ്ട്. ലഹരിമാഫിയ സംഘത്തിലെ പേരെടുത്ത ഡോൺ കൂടിയാണ് ബോംബെതലയൻ ഷാജി. അടുത്ത സുഹൃത്തും ലഹരിക്കടത്തിൽ കൂട്ടാളിയുമാണ് 'പൂപ്പത്തി ഷാജി' തുടർച്ചയായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉൾപ്പെട്ട കേസുകളിലെ പ്രതിയായ ബോംബെ തലയൻ ഷാജിയെ അടുത്തയിടെ കരുതൽ തടങ്കലിലാക്കിയതും വാർത്ത ആയിരിന്നു.

മോഷണം എന്നവയുൾപ്പെട്ട നിരവധി കേസുകളിൽ പ്രതി കൂടിയാണ് ബോംബെ തലയൻ. പൂപ്പത്തി ഷാജി ബോംബെ തലയൻ ഷാജിക്കൊപ്പം മൂന്നു പതിറ്റാണ്ടോളമായി സജീവ ലഹരിക്കടത്തു സംഘാംഗമായി പ്രവർത്തിക്കുന്നുണ്ട്. പൂപ്പത്തിക്ക് ഇതിനോടകം അൻപതിലേറെ കേസുകളുണ്ട്. ഇയാൾ കുറച്ചുനാൾ ജയിലിൽ കിടന്ന ശേഷം അപ്പീൽ ജാമ്യത്തിലിറങ്ങി വീണ്ടും 'ബോംബെ തലയൻ ഷാജി'ക്കൊപ്പം കഞ്ചാവ് കടത്തലിൽ വ്യാപൃതനാവുകയായിരുന്നു.

അതേസമയം, ഡ്രഗ്സ് കടത്തുകാരനായ ബോംബെ തലയൻ സ്ത്രീകൾ അടക്കമുള്ളവരെ വച്ച് ലഹരി കടത്തിന് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇടയ്ക്ക് അതിമാരക മയക്കുമരുന്നായ, എംഡിഎംഎ യുടെ 34 ഗ്രാമുമായി തൃശ്ശൂർ, പാലക്കാട്,എറണാകുളം ജില്ലകളിലേക്ക് തമിഴ്നാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്ന ഇയാളെ അറസ്റ്റ് ചെയ്തതും വാർത്തയായിരുന്നു. അന്ന് ബോംബെതലയൻ ഷാജിയെ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മേലൂർ നിന്നും തൃശൂർ റൂറൽ ജില്ലാ അഡീഷണൽ എസ്പി ലാൽ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ്, ചാലക്കുടി ഡിവൈഎസ്പി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡാൻസാഫ് സംഘവും, കൊരട്ടി പോലീസും കൂടി ചേർന്നാണ് ഇയാളെ വലയിൽ കുടുക്കിയത്.

ഷാജി എന്ന ബോംബെതലയന്‍ ഷാജിയുടെ വീട് പരിശോധിച്ചതിൽ നിന്ന് 34 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു. സി ഐ അരുൺ.ബി.കെ എസ് ഐ സ്റ്റീഫൻ. വി.ജി, ഉദ്യോഗസ്ഥരായ സൂരജ്, സജി വർഗീസ്, ഷാജു എടത്താടൻ, ജോബ്. സി എ ,ഷൈൻ, സൂരജ്.വി.ദേവ് , ലിജു ഇയ്യാനി, മിഥുൻ.ആർ കൃഷ്ണ, ഷറഫുദ്ദീൻ,മാനുവൽ,രഞ്ജിത്, അജിത എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.പിടിയിലായ ഷാജി കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡിയും, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി എൻഡിപിഎസ് കേസുകളിലും മോഷണകേസുകളിലും പ്രതിയും കൂടിയാണെന്നും അന്ന് കണ്ടെത്തിയിരുന്നു.

അതുപോലെ മറ്റൊരു കേസിൽ ഒരിക്കൽ ന്യൂ ഇയർ ആഘോഷങ്ങളിൽ വിറ്റഴിക്കാൻ സൂക്ഷിച്ച എം.ഡി.എം.എയുടെ വൻശേഖരം മേലൂരിൽനിന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അന്ന് ബോംബെ തലയൻ ഷാജിയെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽനിന്ന് 35 ഗ്രാം എം.ഡി.എം.എ അന്ന് പിടിച്ചെടുത്തു. ശാന്തിഗിരി ഭാഗത്തുനിന്ന് അഞ്ച് ഗ്രാം വീതം എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് ഷാജിയെപ്പറ്റി സൂചനകൾ ലഭിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ അടക്കം ഇയാളെ പിടികൂടിയത്. കേരളത്തിലേക്ക് വിറ്റഴിക്കാൻ ലഹരിയെത്തിക്കുന്നവരിൽ ഒരാളാണ് പ്രതി. അതുപോലെ ഉത്സവ സ്ഥലങ്ങളിൽ തമ്പടിച്ച് ബലൂൺ തുടങ്ങിയ കച്ചവടങ്ങളുടെ മറവിൽ ലഹരിവസ്തുക്കൾ വിറ്റഴിക്കുന്നതാണ് ഇവരുടെ ഒരു രീതിയെന്നും പോലീസ് പറയുന്നു. അങ്ങനെ ഇയാളുടെ പേരിലുള്ള കേസുകളുടെ എണ്ണം കൂടുന്നു.

കൂടാതെ, പിടിയിലായ ബോബൻ ചാലക്കുടി പോലീസ് സ്റ്റേഷനിൽ അടക്കം രണ്ടു മയക്കുമരുന്ന് കേസുകളിൽ കൂടി പ്രതിയാണ്. പിടിയിലായ ഷാജി തമിഴ്നാട് കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിലെ പൊള്ളാച്ചി, പളനി, സേലം, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ച് അവിടെ താമസിച്ചാണ് ഇയാൾ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നത്. മയക്കുമരുന്ന് കടത്തുന്നതിന് ഇയാൾ സ്ത്രീകളെയും ഉപയോഗിക്കുന്നതായും പോലീസ് പറയുന്നു.

പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അതുപ്പോലെ നിരവധി കേസുകളിൽ പ്രതിയും കൂടിയായ ബോംബെതലയന്റെ കേസുകൾ പൂപ്പത്തി ഷാജി പിടിയിലായതിന് പിന്നാലെ വീണ്ടും ഇവരുടെ കേസുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News