വിസാ പിഴവിന് ബ്രിട്ടീഷ് യുവതിയെ 19 ദിവസം തടങ്കലില്‍ വച്ച് അമേരിക്ക; പിന്നീട് കൈവിലങ്ങിട്ട് നാടുക്കടത്തി; വിസാ നിബന്ധനകള്‍ ലംഘിച്ചതിനാണ് അറസ്റ്റ് എന്ന് അധികൃതര്‍; എല്ലാ രേഖകള്‍ കാണിച്ചിട്ടും തടങ്കലില്‍ അടക്കുകയായിരുന്നു എന്ന് യുവതി; യുഎസ് യാത്രക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍

Update: 2025-03-21 05:47 GMT

വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ വിസാ നിബന്ധനകള്‍ ഇരട്ടി പരിശോധിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. ബ്രിട്ടീഷ് പൗരത്വമുള്ള 28 വയസ്സുകാരിയായ റെബേക്ക ബര്‍ക്കിനെ അമേരിക്കന്‍ അധികൃതര്‍ 19 ദിവസം തടങ്കലില്‍വച്ച് പിന്നീട് കൈവിലങ്ങിട്ട് തിരിച്ചയച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അമേരിക്കന്‍ സന്ദര്‍ശനത്തിന് നിയമപരമായി ആവശ്യമായ എല്ലാ രേഖകളും തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിട്ടും അവരെ ജയിലില്‍ അടയ്ക്കുകയായിരുന്നു.

പിന്നീട് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇവരെ കൈവിലങ്ങുകളിട്ട് വിമാനത്തില്‍ ബ്രിട്ടനിലേക്ക് മടക്കി അയച്ചത്. അവരെ സ്വീകരിക്കുവാന്‍ കുടുംബാംഗങ്ങളും നിരവധി സുഹൃത്തുക്കളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. നിങ്ങള്‍ എല്ലാ രേഖകളും നിയമപ്രകാരം തയ്യാറാക്കിയാലും ജയിലിനകത്താന്‍ സാധ്യതയുടെന്നാണ് റെബേക്കയുടെ പിതാവ് പോള്‍ ബുര്‍ക്ക് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം. മാനസികമായി തകര്‍ക്കുന്നതായിരുന്നു മകളുടെ അനുഭവമെന്നും അയാള്‍ പറഞ്ഞു.

വാഷിംഗ്ടണ്‍ സംസ്ഥാനത്തിലേക്ക് കടക്കുന്നതിനിടയിലാണ് റെബേക്ക ബുര്‍ക്ക് അറസ്റ്റിലാവുന്നത്. അവിടെ ഒരു കുടുംബത്തില്‍ അതിഥിയായി താമസിക്കുവാനായിരുന്നു അവര്‍ പദ്ധതി തയ്യാറാക്കിയത്. താമസ ചെലവുകള്‍ക്ക് പകരമായി ആതിഥേയ കുടുംബത്തിന്റെ വീട്ടുജോലികള്‍ ചെയ്യാനും അവര്‍ തീരുമാനിച്ചു. നേരത്തെ സമാനമായ രീതിയില്‍ പോര്‍ട്ട്‌ലാന്‍ഡിലും ഇവര്‍ താമസിച്ചിരുന്നു. എന്നാല്‍, അത്തരത്തില്‍ ജോലി ചെയ്യാന്‍ വര്‍ക്കിംഗ് വിസ ആവശ്യമാണെന്ന് കാട്ടിയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

ഒരിക്കലും പൂര്‍ണമായ അണക്കാത്ത വലിയ സെല്ലില്‍ ഒന്നാം നില കടിക്കയിലാണ് കിടക്കേണ്ടി വന്നത്. വെള്ളരിക്ക, ഉരുളക്കിഴങ്ങ്, അരി മാത്രമായിരുന്നു ഭക്ഷണം. ഒരു ദിവസം ഒന്നര മണിക്കൂര്‍ മാത്രം പുറത്തിരിക്കാന്‍ അനുമതി. ബാക്കി ദിവസങ്ങള്‍ എല്ലാം ജയിലിനുള്ളില്‍ തന്നെ. ഏക ആശ്വാസം ചിത്രരചനയായിരുന്നു. ജയിലിലെ അനുഭവം രേഖപ്പെടുത്തുന്ന ഒരു ഗ്രാഫിക് നോവല്‍ തയ്യാറാക്കുമെന്ന് അവര്‍ പറഞ്ഞു.

'അമേരിക്കയില്‍ ഏതെങ്കിലും യാത്ര തയാറാക്കുമ്പോള്‍ എമ്പസ്സിയുമായി അറിയിച്ച് അവിടുന്ന് ലഭിക്കുന്ന രേഖയുമായി യാത്ര ചെയ്യുക' എന്ന് ബര്‍ക്കിന്റെ അച്ഛന്‍ മുന്നറിയിപ്പ് നല്‍കുന്നു. 'നമ്മള്‍ ഓരോ നിയമവും പാലിച്ചാലും, എന്തെങ്കിലും കാരണം ചൂണ്ടിക്കാട്ടി തടങ്കലിലാക്കാന്‍ അവര്‍ അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മകളുടെ നിയമ ചിലവിനും യാത്രച്ചിലവിനും സമ്പാദിച്ച തുകയില്‍ അവശേഷിക്കുന്ന തുക സിയാറ്റിലിലെ വനിതകളുടെ സഹായത്തിനായി ദാനമായി നല്‍കുമെന്ന് കുടുംബം പറഞ്ഞു.

അതേസമയം,'വിദേശികള്‍ യുഎസ് വിസാ നിബന്ധനകള്‍ ലംഘിച്ചാല്‍ അവരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്യും' എന്നാണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ അധികൃതരുടെ വിശദീകരണം. 'ബര്‍ക്കിന്റെ തടങ്കല്‍ യുഎസ് ഇമിഗ്രേഷന്‍ നിയമലംഘനത്തോട് ബന്ധപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിസാ നിബന്ധനകള്‍ കര്‍ശനമായി പരിശോധിക്കണം എന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധര്‍ നല്‍കുന്നത്. ലഘുചിന്തകള്‍ക്കോ നിസാര വീഴ്ചകള്‍ക്കോ വലിയ പ്രതിസന്ധി വരുത്തിവയ്ക്കാമെന്ന് ബര്‍ക്കിന്റെ കാര്യത്തില്‍ നിന്ന് പഠിക്കാം.

Tags:    

Similar News