ആ ശബ്ദം കേട്ട് ഞാൻ പേടിച്ചുപോയി; ഫയർ എൻജിൻ വരികയാണെന്നാണ് വിചാരിച്ചത്..; റോക്കറ്റ് സ്പീഡിലാണോ ആളുകളെ കൊണ്ടുപോകുന്നത് !!; ഉദ്ഘാടന വേദിയിൽ ചാർജായി പ്രസംഗിച്ചുകൊണ്ടിരുന്ന ഗതാഗത മന്ത്രി; പെട്ടെന്ന് അതുവഴി 'ഹോണടിച്ച്' പാഞ്ഞ ഒരു ബസ്; അതെ വേദിയിൽ വച്ച് തന്നെ പണിയും കൊടുത്ത് മന്ത്രി ഗണേഷ് കുമാർ
കോതമംഗംലം: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കവേ അതിവേഗതയിൽ ഹോണടിച്ച് പാഞ്ഞ സ്വകാര്യ ബസിന് പണി കൊടുത്ത് മന്ത്രി. സംഭവത്തിൽ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. വേദിയിൽവെച്ച് തന്നെയാണ് ബസിനെതിരെ കടുത്ത നടപടി മന്ത്രി ഗണേഷ് കുമാർ സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ആർ.ടി.ഒ ബസിന്റെ പെർമിറ്റ് റദ്ദാക്കുകയായിരുന്നു.
സംഭവത്തിനെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ പറഞ്ഞത്
‘എം.എൽ.എ പ്രസംഗിച്ചുകൊണ്ടിരിക്കെ ഫയർ എൻജിൻ വരികയാണെന്നാണ് അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളുകളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാണ് ബസ് പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്. അയാളുടെ പെർമിറ്റ് പോയെന്ന് മാത്രം കണക്കാക്കിയാൽ മതി’ ഗണേഷ് കുമാർ വ്യക്തമാക്കി.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. കോതമംഗലം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടന ചടങ്ങിൽ വെച്ചാണ്, അതിവേഗതയിൽ ഹോണടിച്ച് പാഞ്ഞുവന്ന ഒരു സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ മന്ത്രി ഉത്തരവിട്ടത്. മന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കെ, അതിവേഗതയിൽ അമിതമായി ഹോണടിച്ച് കടന്നുപോയ സ്വകാര്യ ബസ് കാരണം ചടങ്ങിൽ പങ്കെടുത്തവർ പരിഭ്രാന്തരായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി, ഉടൻ തന്നെ സംഭവസ്ഥലത്തുള്ള ഉദ്യോഗസ്ഥർക്ക് ബസിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി.
ഇതിനെ തുടർന്ന്, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (RTO) ബസിന്റെ പെർമിറ്റ് റദ്ദാക്കുകയായിരുന്നു. "എം.എൽ.എ പ്രസംഗിച്ചുകൊണ്ടിരിക്കെ ഫയർ എൻജിൻ വരികയാണെന്നാണ് അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളുകളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാണ് ബസ് പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്. അയാളുടെ പെർമിറ്റ് പോയെന്ന് മാത്രം കണക്കാക്കിയാൽ മതി," മന്ത്രി സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.
നേരത്തെയും സമാനമായ സംഭവങ്ങളിൽ മന്ത്രി ഇടപെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസിന്റെ ഡാഷ്ബോർഡിൽ കുപ്പികൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്, മന്ത്രി ബസ് നിർത്തി ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊൻകുന്നം യൂണിറ്റിലെ ഒരു ബസ്സിലാണ് ഈ സംഭവം നടന്നത്. ഇത്തരം സംഭവങ്ങൾ നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടാനും പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയെയാണ് അടിവരയിടുന്നത്.
അതേസമയം, കെ.എസ്.ആര്‍.ടി.സിയില്‍ പരസ്യം പിടിക്കാനുള്ള മാനദണ്ഡങ്ങള്‍ മാറ്റി കോര്‍പ്പറേഷന്‍. ഇക്കാര്യം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് അറിയിച്ചത്. ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ആര്‍ക്കും പരസ്യം പിടിക്കാന്‍ അവസരം നല്‍കുന്ന പദ്ധതിയുമായാണ് മന്ത്രി രംഗത്തുവന്നത്. പരസ്യ കമ്പനികള്‍ കാരണം കെ.എസ്.ആര്‍.ടി.സിക്ക് കോടികളുടെ നഷ്ടം ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് തീരുമാനം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ നൂതനമായ 'തൊഴില്‍ ദാന പദ്ധതിയുമായാണ്' ഗണേഷ്‌കുമാര്‍ രംഗത്തുവന്നത്. ആര്‍ക്കും കെഎസ്ആര്‍ടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാന്‍ അവസരം നല്‍കുന്ന ഈ പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം പ്രതികരിച്ചു.
ഈ പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആര്‍ടിസിക്ക് നേടി നല്‍കുന്ന ഏതൊരാള്‍ക്കും അതിന്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്ആര്‍ടിസിയില്‍ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.