രാത്രി സഞ്ചാരത്തിനിറങ്ങുന്ന ബസുകൾ കാണുമ്പോൾ കണ്ണ് നിറയും; കുറെ ഓമനത്തമുള്ള കുഞ്ഞു മുഖങ്ങൾ; ചിലത് പാതിവഴിയിൽ ജീവനറ്റ് വീഴുന്ന കാഴ്ച; വളർത്തുമൃഗങ്ങളെ അനധികൃതമായി കടത്തുന്നുവെന്ന് പരാതി; ഈ സാധുക്കളെ ഇനിയാര് രക്ഷിക്കും?

Update: 2025-07-30 05:24 GMT

കൊച്ചി: നമ്മുടെ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശം ഉണ്ട്. മനുഷ്യരെന്ന നിലയിൽ നമുക്ക് ജീവനുള്ള വസ്തുക്കളെ സ്വന്തമാക്കാനുള്ള പ്രവണതയും ഏറെയാണ്. പക്ഷെ ചിലർ എങ്കിലും പണത്തിന് വേണ്ടി മാത്രം ഈ സാധു ജീവികളെ ഉപയോഗിക്കാറുമുണ്ട്. അത്തരം സംഭവങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. രാത്രി സഞ്ചാരം നടത്തുന്ന ബസുകളിൽ അനധികൃതമായി വളർത്തുമൃഗങ്ങളെയും പക്ഷികളെയും കടത്തുന്നതായി വ്യാപക പരാതി.

ഇവിടെ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും പോകുന്ന രാത്രി സർവീസ് ബസുകളിലാണ് ഇത്തരം രീതിയിൽ വളർത്തുമൃഗങ്ങളെ കടത്തുന്നത്. ഇടപ്പള്ളിയിൽ നിന്നും പോകുന്ന കണ്ടെയ്നർ ലോറിയിൽ അതുപോലെ കൊറിയർ സർവീസ് ലോറികളിൽ തിരിച്ചും അനധികൃതമായി ഒരുപാട് തത്തകൾ, പാമ്പുകൾ, പക്ഷികൾ, വളർത്തുനായകൾ, പൂച്ചകൾ തുടങ്ങിയവയെ അനധികൃതമായി കയറ്റി കൊണ്ട് പോകുന്നതായും പരാതി ഉണ്ട്.

ബസുകൾ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ നിരവധി മൃഗങ്ങൾ ചത്ത നിലയിൽ കാണുന്നുണ്ടെന്നും പരാതി ഉണ്ട്. ഒരാളുടെ 60,000 രൂപ വരെ വിലയുള്ള വളർത്തുനായ പാലക്കാട്‌ നിന്നും ബാംഗ്ലൂർ എത്തിയപ്പോ ചത്തുപോയതായും പരാതി ഉണ്ട്. അത് കണ്ടെയ്നർ ലോറിയിൽ കൊണ്ടു വരുന്ന വഴി ശ്വാസം കിട്ടാതെ പിടഞ്ഞ് മരിച്ചുവെന്നും അതിന് തെളിവായി പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഉണ്ടെന്നും പറയുന്നു. എത്രയും വേഗം ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നും അല്ലെങ്കിൽ പൊലിയുന്നത് നിരവധി കുഞ്ഞു ജീവനുകൾ ആയിരിക്കുമെന്നും പരാതിക്കാർ പറയുന്നു.

അതേസമയം, 1990-91 മുതൽ അഖിലേന്ത്യാ പക്ഷി ഇനങ്ങളിൽ വ്യാപാരം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ പ്രതിവർഷം നൂറുകണക്കിന് തത്തകളെ ശേഖരിച്ച് വ്യാപാരം ചെയ്യുന്നു.

അവയെ കാട്ടിൽ നിന്ന് കൊണ്ടുപോയി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അതിനപ്പുറത്തേക്കും കടത്തുന്നു. വ്യാപാരത്തിന്റെ ഭൂരിഭാഗവും മൂന്ന് മുതൽ നാല് ആഴ്ച വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ്. ചന്തയിൽ എത്തുന്ന ഓരോ പക്ഷിക്കും ആയിരക്കണക്കിന് പക്ഷികൾ വഴിമധ്യേ മരിക്കുമെന്നും കണക്കുകൾ പറയുന്നു.

12 തദ്ദേശീയ ഇനങ്ങളിൽ, പതിവായി നിയമവിരുദ്ധമായി വ്യാപാരം ചെയ്യുന്ന എട്ടെണ്ണം ഇവയാണ്. അലക്സാണ്ട്രിൻ പാരക്കീറ്റ്, റോസ്-റിംഗ്ഡ് പാരക്കീറ്റ്, പ്ലം-ഹെഡഡ് പാരക്കീറ്റ്, റെഡ്-ബ്രെസ്റ്റഡ് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, ഹിമാലയൻ പാരക്കീറ്റ്, ഫിൻഷ്‌സ് പാരക്കീറ്റ്, വെർണൽ ഹാംഗിംഗ്-പാരറ്റ്.

ഇന്ത്യയിലെ പക്ഷി വ്യാപാരത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഇനങ്ങളിൽ ഒന്നാണ് അലക്സാണ്ട്രിയൻ പാരക്കീറ്റ്. വർഷം മുഴുവനും വലിയ അളവിൽ ഇവയുടെ വ്യാപാരം നടക്കുന്നു. നമ്മളിൽ മിക്കവരും കൂടുകളിലും വീടുകളിലും കണ്ടിട്ടുള്ള ഒരു പാരക്കീറ്റാണിത്.

ഈ പാരക്കീറ്റിന്റെ കുഞ്ഞുങ്ങളെ വനപ്രദേശങ്ങളിൽ നിന്ന് ക്രൂരമായി വേർതിരിച്ചെടുത്ത് ഇന്ത്യൻ നഗരങ്ങളിലെ പക്ഷി വിപണികളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പക്ഷി വിപണികളിലേക്കും കൊണ്ടുപോകുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Tags:    

Similar News