അയ്യേ.. ഇത്രയും ചീപ്പ് ആയിരുന്നോ മേയറൂട്ടി; ഈ ചെറു പ്രായത്തിലെ ഇമ്മാതിരി വേലത്തരം ഒക്കെ കാണിച്ചാല്‍ പിന്നീട് എന്താകും അവസ്ഥ? അയ്യേ.. അയ്യയ്യേ.. മോശം തന്നെ: തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ട് വെട്ടിമാറ്റല്‍; മേയറുടെ ഓഫീസ് ഇടപെടലിന് തെളിവുകള്‍ പുറത്തുവന്നതോടെ ട്രോളും വിമര്‍ശനവുമായി കോണ്‍ഗ്രസ്

മേയറുടെ ഓഫീസ് ഇടപെടലിന് തെളിവുകള്‍ പുറത്തുവന്നതോടെ ട്രോളും വിമര്‍ശനവുമായി കോണ്‍ഗ്രസ്

Update: 2025-11-21 15:02 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിമാറ്റിയ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫിസ് ഇടപെട്ടതിന് തെളിവായി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വിവാദം പുതിയ തലത്തിലേക്ക്. മേയര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

'അയ്യേ.. ഇത്രയും ചീപ്പ് ആയിരുന്നോ മേയറൂട്ടി: അബിന്‍ വര്‍ക്കിയുടെ പരിഹാസം

മേയറുടെ ഇടപെടല്‍ തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ, 'അയ്യേ.. ഇത്രയും ചീപ്പ് ആയിരുന്നോ മേയറൂട്ടി,' എന്ന് പരിഹാസ രൂപേണ അബിന്‍ വര്‍ക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു സ്ഥാനാര്‍ഥി മത്സരിക്കാന്‍ വരുമ്പോള്‍ കുശുമ്പും രാഷ്ട്രീയവും മൂത്ത് അവരുടെ വോട്ട് വെട്ടി സ്ഥാനാര്‍ഥിത്വം തള്ളാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. ഈ ചെറു പ്രായത്തിലെ ഇമ്മാതിരി വേലത്തരം കാണിച്ചാല്‍ പിന്നീട് എന്താകും അവസ്ഥയെന്നും അബിന്‍ ട്രോളുകളിലൂടെ ചോദ്യമുയര്‍ത്തി.

അബിന്റെ പോസ്റ്റ്:

അയ്യേ.. ഇത്രയും ചീപ്പ് ആയിരുന്നോ മേയറൂട്ടി.

തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു കുട്ടി കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ വരുമ്പോ കുശുമ്പും, രാഷ്ട്രീയവും മൂത്ത് അവരുടെ വോട്ട് വെട്ടി സ്ഥാനാര്‍ഥിത്വം തന്നെ തള്ളാന്‍ ശ്രമിക്കുന്നത് ഒക്കെ എത്ര മാത്രം അപഹാസ്യമാണ്.

ഈ ചെറു പ്രായത്തിലെ ഇമ്മാതിരി വേലത്തരം ഒക്കെ കാണിച്ചാല്‍ പിന്നീട് എന്താകും അവസ്ഥ.

അയ്യേ.. അയ്യയ്യേ.. മോശം തന്നെ..


Full View


പ്രതിപക്ഷ നേതാക്കളുടെ ആരോപണം

വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

മേയര്‍ക്കെതിരെ കൂടുതല്‍ ശക്തമായ ആരോപണമാണ് കെ. മുരളീധരന്‍ ഉന്നയിച്ചത്. വൈഷ്ണയുടെ പേര് വെട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് മേയര്‍ ആര്യ രാജേന്ദ്രനാണെന്ന് അദ്ദേഹം തുറന്നടിച്ചു. പതിമൂന്നാം തീയതി കോര്‍പ്പറേഷനില്‍ നേരിട്ട് എത്തിയാണ് ആര്യ ഈ ഇടപെടല്‍ നടത്തിയതെന്നും മുരളീധരന്‍ ആരോപിച്ചു.

വൈഷ്ണയുടെ പേര് വെട്ടിയതില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ പങ്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി ചൂണ്ടിക്കാണിച്ചതോടെയാണ് പ്രതിപക്ഷം ആക്രമണം ശക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും കെ. മുരളീധരന്‍ അറിയിച്ചു.

Tags:    

Similar News