ലഹരിക്ക് അടിമയായി കുത്തഴിഞ്ഞ ജീവിതം; നോക്കാന്‍ ഏല്‍പ്പിച്ച അമ്മയുമായി നിരന്തരം പോര്; എണ്ണിയാല്‍ ഒടുങ്ങാത്ത സ്വത്ത് ബാക്കിയാക്കി 15 വര്‍ഷം മുന്‍പ് മരിച്ച മൈക്കിള്‍ ജാക്‌സന്റെ മൂന്ന് മക്കളും അരാജക നടുവില്‍ അകാല മരണം ഏറ്റുവാങ്ങിയേക്കും
ലോകമെങ്ങും 'പോപ്പിന്റെ രാജാവ്' എന്ന പേരില്‍ അറിയപ്പെട്ട മൈക്കല്‍ ജാക്‌സന്റെ മരണം കഴിഞ്ഞ് 15 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ മക്കള്‍ പ്രിന്‍സ് (27), പാരിസ് (26), ബിഗി (22) എന്നിവര്‍ കുത്തഴിഞ്ഞ ജീവിതം തുടരുകയാണ്. എണ്ണിയാല്‍ ഒടുങ്ങാത്ത സ്വത്ത് ബാക്കിയാക്കിയാണ് മൈക്കിള്‍ ജാക്‌സണ്‍ ഈ ലോകത്തോട് വിടപറഞ്ഞത്. കുട്ടികളെ നോക്കാന്‍ ഏല്‍പ്പിച്ച അമ്മയുമായി മൂന്ന് പേരും നിരന്തരമായ വഴക്കുമാണ്. ലഹരിക്ക് അടിമകളായ മൂന്ന് മക്കളും അരാജ നടുവില്‍ അകാല മരണം ഏറ്റുവാങ്ങിയേക്കാം.
2009ലാണ് മൈക്കിള്‍ ജാക്‌സണ്‍ മരണമടയുന്നത്. അദ്ദേഹത്തിന്റെ മക്കളില്‍ മൂത്തയാളാണ് പ്രിന്‍സ്. 1997 ഫെബ്രുവരിയിലാണ് പ്രിന്‍സ് ജനിക്കുന്നത്. പ്രിന്‍സിന്റെ അച്ഛന്‍ ആകാന്‍ ആയതില്‍ വലിയ സന്തോഷം ഉണ്ടെന്ന് അന്ന് മൈക്കിള്‍ ജാക്‌സണ്‍ പറഞ്ഞിരുന്നു. എന്നാല്‍ മൈക്കിള്‍ ജാക്‌സണ്‍ എന്ന പ്രശസ്ത പാട്ടുകാരന്റെ മകനാണ് താന്‍ എന്ന തിരിച്ചറിവില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുവരെ പ്രിന്‍സിന് കഴിഞ്ഞിട്ടില്ല. പിന്നീട് വഴിവിട്ട് ജീവിതമാണ് പ്രിന്‍സില്‍ നിന്ന് ഉണ്ടായത്.
കള്ളിനും ലഹരിക്കും അടിമയായിരുന്ന പ്രിന്‍സ് ജീവിതത്തിലേക്ക് തിരികെ എത്തിയിട്ട് അധികം നാളുകള്‍ ആയിട്ടില്ല. പിന്നീട് ലോസ് ആഞ്ചല്‍സില്‍ ഹീല്‍ ലോസ് ആഞ്ചല്‍സ് ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇപ്പോള്‍. ഒരു പ്രെഡ്യൂസറായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് പ്രിന്‍സ് പറഞ്ഞിരുന്നു. എന്നാല്‍ ആ കരിയറിന് വലിയ ബലം കൊടുത്തില്ല. അച്ഛന്റെ പ്രശസ്തിയുടെ ഭാരവും സ്വന്തം വ്യക്തിത്വവും ബാലന്‍സ് ചെയ്ത് കൊണ്ടുപോകുന്നതിനാണ് താന്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
രണ്ടാമത്തെ ജനിച്ചാണ് പാരിസ്. കൂട്ടത്തില്‍ ഏറ്റവും തകര്‍ച്ച നേരിട്ട വ്യക്തിയാണ് പാരിസ്. ലഹരിക്ക് അടിമയായ പാരിസിന്റെ പകുതിയിലേറെ ജീവിതം ഡി അഡിക്ഷന്‍ സെന്ററിലായിരുന്നു. പിതാവിന്റെ മരണശേഷം പാരിസ് മയക്കുമരുന്നിന്റെ ഗൗരവമായ ഉപയോഗത്തിലേക്കാണ് കടന്നത്. വിഷാദരോഗവും ആത്മഹത്യ ചിന്തകളും എല്ലാം അവളുടെ ജീവിതം അവസാനിപ്പിക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. എന്നാല്‍ ഒരു ചികിത്സാ കേന്ദ്രത്തിലൂടെ മുക്തി നേടി. അഞ്ച് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നല്ലെന്നാണ് പാരിസ് അവകാശപ്പെടുന്നത്. പാട്ടിന്റെ ലോകത്തിലേക്ക് ഒരു പുതു ചുവടുവെപ്പ് നടത്തുകയാണ് പാരിസ്.
മൂന്നാമത്തെ പുത്രനാണ് ബിഗി. വിവാദങ്ങള്‍ക്ക് നടുവിലാണ് ബിഗിയുടെ ജനനം. ബിഗി ജനിച്ചതിന് ശേഷമാണ് മൈക്കിള്‍ ജാക്‌സനെതിരെ ലൈംഗികാരോപണ ഉന്നയിക്കുന്നത്. ബ്‌ളാങ്കറ്റ് എന്ന് പേര് മാറ്റിയാണ് ബിഗി ആയത്. ഗാവിന്‍ ആര്‍വിജോ എന്ന 13 വയസ്സുള്ള കുട്ടി മൈക്കലിനെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പരാതി നല്‍കി. തുടര്‍ന്ന് ഏഴ് കുറ്റങ്ങള്‍ ചുമത്തുകയും കുറ്റാരോപണങ്ങള്‍ക്ക് ഉണ്ടാക്കുകയും ചെയ്തു. ഈ പ്രശ്‌നങ്ങള്‍ കുഞ്ഞു ബിഗിയുടെ ജീവിതത്തെ വല്ലാത്ത ഉലച്ചിരുന്നു. പല പരിപാടികളില്‍ നിന്നും കുഞ്ഞുങ്ങളുടെ മുഖം മൂടിയാണ് മൈക്കിള്‍ ജാക്‌സണ്‍ രംഗത്ത് എത്തിയിരുന്നത്. ഈ പ്രശ്‌നങ്ങള്‍ വലിയ തോതില്‍ ബാധിച്ച ബിഗി പിന്നീട് ലഹരിക്കും മദ്യപാനത്തിനും അടിമയായി. അച്ഛന്റെ സ്വത്ത് തര്‍ക്കത്തില്‍ വരെ കാര്യങ്ങള്‍ എത്തിച്ചു. എന്നാല്‍ പിന്നീട് ബിഗി ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്‍മാറുകയും പ്രെഡ്യൂസറാകാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.