'ലുക്ക് കണ്ടപ്പോഴേ തോന്നി, സംഘത്തിലെ ആളാണോ? നിഷേധിച്ചിട്ടും രക്ഷയില്ല! ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിനെ വിടാതെ സോഷ്യല്‍ മീഡിയ; മേക്കോവറിന് പിന്നാലെ വീണ്ടും നടിയെ സൈബര്‍ ലോകം കടന്നാക്രമിക്കുമ്പോള്‍
'ലുക്ക് കണ്ടപ്പോഴേ തോന്നി, സംഘത്തിലെ ആളാണോ?
തിരുവനന്തപുരം: കൊച്ചിയില്‍ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചവരുടെ കൂട്ടത്തില്‍ ചലച്ചിത്ര താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉള്‍പ്പെട്ടതായുള്ള പോലീസ് റിപ്പോര്‍ട്ടിന് പിന്നാലെ നടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം.റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തനിക്ക് ഓംപ്രകാശുമായി ബന്ധമില്ലെന്നും താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും നടി പ്രതികരിച്ചിരുന്നു.എങ്കിലും സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ നടക്കുന്നത് വ്യാപക സൈബര്‍ ആക്രമണമാണ്.
താന്‍ ലഹരി ഉപയോഗിക്കാറില്ല. ഓം പ്രകാശുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് പ്രയാഗ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.നടിയുടെ അമ്മയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.പ്രയാഗ കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓംപ്രകാശിനെ ഹോട്ടലിലെത്തി സന്ദര്‍ശിച്ചെന്ന ആരോപണം പ്രയാഗയുടെ അമ്മ ജിജി മാര്‍ട്ടിന്‍ നിഷേധിച്ചു.ഇപ്പോള്‍ പുറത്തു വരുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും. 'ഞാന്‍ പ്രയാഗയുമായി ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ. പ്രയാഗയ്ക്ക് ഇതൊന്നും അറിയുന്ന കാര്യങ്ങളല്ല' എന്നാണ്് പറഞ്ഞതെന്നുമാണ് അമ്മ മനോരമയോട് പറഞ്ഞത്.
പക്ഷെ ഇതൊന്നും തന്നെ സൈബര്‍ ഇടത്തെ സ്പര്‍ശിച്ചിട്ടേയില്ല.റിപ്പോര്‍ട്ട് പുറത്തുവന്നതുമുതല്‍ നടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വ്യാപക അക്രമണമാണ് നടക്കുന്നത്.നടിയുടെ ഒരോ ഫോട്ടോയ്ക്കും താഴെയും രൂക്ഷമായ ഭാഷയിലുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.കഴിഞ്ഞ ദിവസം വരെ പ്രയാഗ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ സജീവമായിരുന്നു.
ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലെ', 'ആ ശ്രീനാഥ് ഭാസി മോനും മോളും അകത്താകുമോ', 'നീ ഓം പ്രകാശ് ന്റെ ആള്‍ ആണ് എന്നൊക്ക കേള്‍ക്കുന്നു ശെരി ആണോ അകത്തു പോകുമോ' എന്നെല്ലാമാണ് കമന്റുകളില്‍ ചിലത്. പ്രയാഗ അടുത്തിടെയായി പോസ്റ്റ് ചെയ്ത പല ചിത്രങ്ങളിലായാണ് കമന്റ്. ലുക്കിന്റെ പേരിലുമുണ്ട് കമന്റ്. 'പ്രയാഗയുടെ മുടിയുടെയും ഡ്രസിങ് സ്റ്റൈലും കണ്ടപ്പോ മുന്‍പേ ഡൌട്ട് തോന്നിയിരുന്നു. എന്തേലും പറഞ്ഞാല്‍ സദാചാര പോലീസ് ആയിപ്പോകുന്ന കാലം അല്ലേ എന്നൊരാള്‍.
ചേച്ചിയെ പണി പാളിയെന്ന് കേള്‍ക്കുന്നല്ലോ.. ഹാപ്പി ജേണി ടു ജയില്‍ എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.ആരാണ് ഓം പ്രകാശ് എന്താണ് നിങ്ങള്‍ ഈ കൊച്ചു കേരളത്തില്‍ കാട്ടിക്കൂട്ടുന്നത്,കമന്റ് ഓഫാക്കിയിട്ട് കാര്യമില്ല..എന്തായാലും എയറില്‍ പോകും,എന്തോ പുതിയ ന്യൂസ് ഒ്ക്കെ കേള്‍ക്കു്ന്നുണ്ടല്ലോ..എന്തൊ കൂടിയ ഇനമാണ് ഉപയോഗിച്ചത് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഇതാദ്യമായാല്ല പ്രയാഗ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത്.പ്രയാഗയുടെ തീര്‍ത്തും വിചിത്രമായ ഗെറ്റപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം ചര്‍ച്ചയാവാറുണ്ട്.തലമുടിയിലാണ് പ്രയാഗ പ്രധാനമായും പരീക്ഷണങ്ങള്‍ നടത്തുക.സ്വതസിദ്ധമായ ചര്‍മ്മകാന്തിക്ക് പുറമെ, ഏറെ മേക്കപ്പ് ധരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് പ്രയാഗ. ഇതിന്റെ പേരില്‍ സെലിബ്രിറ്റി ലോകത്തു നിന്നുപോലും പ്രയാഗയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
ബാലതാരമായി സിനിമയില്‍.. മേക്കോവറിലൂടെ ചര്‍ച്ചാ വിഷയം
കുട്ടിക്കാലം തൊട്ടെ പരസ്യചിത്രങ്ങളിലെ സാന്നിദ്ധ്യമറിയിച്ചാണ് പ്രയാഗ തന്റെ കരിയര്‍ തുടങ്ങുന്നത്.സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ ബാലതാരമായാണ് പ്രയാഗ മലയാള സിനിമയിലെത്തുന്നത്.ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ ഒരു അതിഥി വേഷവും പ്രയാഗയുടേതായി ഉണ്ട്.
എന്നാല്‍ നായികയായി പ്രയാഗ അരങ്ങേറുന്നത് തമിഴ് സിനിമയിലാണ്്.പിസാസ് എന്ന സിനിമയില്‍ ഭവാനി എന്ന റോള്‍ ചെയ്തത് പ്രയാഗ മാര്‍ട്ടിന്‍ ആണ്.ഇതിനുശേഷം ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിലെത്തി.പിന്നാലെ
പാവ, കട്ടപ്പനയിലെ ഋതിക് റോഷന്‍,ഫുക്രി, പോക്കിരി സൈമണ്‍, രാമലീല, ഒരു പഴയ ബോംബ് കഥ, ഉള്‍ട്ട, ഭൂമിയിലെ മനോഹര സ്വകാര്യം, എന്താടാ സജി, ഡാന്‍സ് പാര്‍ട്ടി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയ സിനിമകളില്‍ വളരെ ശ്രദ്ധേയമായ വേഷങ്ങള്‍ പ്രയാഗ കൈകാര്യം ചെയ്തു
ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലേറെ ഫോളോവേഴ്‌സുള്ള നടിയാണ് പ്രയാഗ മാര്‍ട്ടിന്‍.ഫാഷന്‍ ട്രെന്‍ഡുകളില്‍ അപ്‌ഡേറ്റഡ് ആയ നടിയുടെ പല ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.നേരത്തെ പ്രയാഗ നടത്തിയ പല മേക്കോവറുകളും സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി.നടി മുടി കളര്‍ ചെയ്തതും പുതിയ ഹെയര്‍സ്റ്റൈലുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫാഷന്‍ഷോകളില്‍നിന്നുള്ള നടിയുടെ റാംപ് വാക്ക് വീഡിയോകളും പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.ഇതിനൊക്കെ തന്നെയും പിന്തുണയേക്കാള്‍ ഏറയൊ ഒപ്പമോ നടി വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് പുതിയ ചിത്രത്തിന് പോലും വിമര്‍ശനം നേരിടുമ്പോഴാണ് പോലീസ് റിപ്പോര്‍ട്ടിലെ നടിയുടെ പേര് കൂടി പുറത്തുവരുന്നത്.