'മദ്യപിച്ചില്ലെങ്കില്‍ തങ്കപ്പന്‍ പൊന്നപ്പന്‍'! മദ്യപിച്ചു കഴിഞ്ഞാല്‍ വലിയ ഉപദ്രവവും; അമ്മയുടെ മുന്നില്‍വച്ചും മുടിക്കുത്തിനു പിടിക്കും; നിലത്തുകൂടി വലിച്ചിഴക്കും; ഭര്‍തൃപിതാവിനെ മര്‍ദിച്ചത് ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയെന്ന് മരുമകള്‍ സൗമ്യ
ഭര്‍തൃപിതാവിനെ മര്‍ദിച്ചത് ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയെന്ന് മരുമകള്‍ സൗമ്യ
പത്തനംതിട്ട: അടൂര്‍ പറക്കോട് പിതാവിനെ മകനും മരുമകളും ചേര്‍ന്ന് തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി മരുമകള്‍ സൗമ്യ രംഗത്ത് വന്നു. പത്തനംതിട്ട അടൂര്‍ സ്വദേശി തങ്കപ്പനെയാണ് മകന്‍ സിജുവും മരുമകള്‍ സൗമ്യയും ചേര്‍ന്നു മര്‍ദിച്ചത്. പിതാവിനെ മര്‍ദിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും സൗമ്യ പറയുന്നു. അടൂര്‍ പൊലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തങ്കപ്പന്‍ കോടതിയില്‍ ചെന്ന് പരാതിയില്ലെന്ന് അറിയിച്ചതോടെ ജാമ്യം ലഭിക്കുകയായിരുന്നു.
ഭര്‍തൃപിതാവിനെ മര്‍ദിച്ചത് ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണെന്ന് സൗമ്യ പറയുന്നു. മദ്യപിച്ചെത്തുന്ന തങ്കപ്പന്‍ മര്‍ദിക്കാറുണ്ടായിരുന്നെന്നും സ്വന്തം അമ്മയുടെ മുന്നില്‍വച്ചു മുടിക്കുത്തിനു പിടിക്കുകയും നിലത്തുകൂടി വലിച്ചിഴച്ചിട്ടുണ്ടെന്നും സൗമ്യ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞപ്പോള്‍ മുതല്‍ മര്‍ദിക്കാന്‍ തുടങ്ങിയെന്നും സൗമ്യ വെളിപ്പെടുത്തി.
മദ്യപിച്ചില്ലെങ്കില്‍ അച്ഛന്‍ സ്‌നേഹമുള്ളയാളാണ്. എന്നാല്‍ മദ്യപിച്ചു കഴിഞ്ഞാല്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത്രയും കാലം അച്ഛന്റെ ഉപദ്രവം സഹിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ അന്ന് അച്ഛന്‍ ചെയ്തതു തന്നെ പ്രകോപിപ്പിച്ചതിനാലാണ് പ്രതികരിച്ചതെന്നും സൗമ്യ പറഞ്ഞു. കഴിഞ്ഞ ഇരുപതാം തിയതിയാണു മകന്‍ സിജുവും മരുമകള്‍ സൗമ്യയും തങ്കപ്പനെ മര്‍ദിച്ചത്. മകന്‍ പൈപ്പ് കൊണ്ടും മരുമകള്‍ വടി കൊണ്ടും അടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മകന്റെ വീട്ടിലെത്തിയപ്പോഴാണ് മകനും മരുമകളും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത്.
പിതാവ് വീട്ടില്‍ വരുന്നത് ഇഷ്ടമില്ലാത്തതിനാല്‍ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തങ്കപ്പനെ ആദ്യം സിജു പൈപ്പു കൊണ്ടും പിന്നീട് മകന്റെ ഭാര്യ വടികൊണ്ടും ക്രൂരമായി തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം. മര്‍ദനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ട പൊലീസ് തങ്കപ്പന്റെ മൊഴിപ്രകാരം കേസെടുക്കുകയായിരുന്നു. ആയുധം ഉപയോഗിച്ചുള്ള മര്‍ദനം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നിവയ്‌ക്കെതിരായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.