ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞു; ചോദ്യം ചെയ്ത കുട്ടികളെ ചീത്ത പറഞ്ഞ് മാനേജര്‍; കൂട്ടുകാരെത്തിയപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ജോഷ്വ; പ്രായപൂര്‍ത്തിയായവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിട്ടും ചിക്കിംഗിലെ ജീവനക്കാരനെതിരെ കൊലപാതക ശ്രമമില്ല; ചിക്കിംഗില്‍ പോകുന്നവര്‍ ഇനി മിണ്ടരുത്

Update: 2025-12-31 04:19 GMT

കൊച്ചി: ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പിന്റെ അളവ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷമായി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാനെത്തിയ നാല് കുട്ടികള്‍ ഉച്ചയോടെ കടയില്‍ ഭക്ഷണത്തിനെത്തി. ബര്‍ഗര്‍ നല്‍കിയപ്പോള്‍ അതില്‍ ചിക്കന്‍ സ്ട്രിപ്പ് കുറവാണെന്ന് പറഞ്ഞ് കുട്ടികള്‍ തര്‍ക്കിക്കുകയും ബഹളം വെച്ച് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഇത് വലിയ സംഘര്‍ഷമായി.

കുട്ടികള്‍ക്കും. ചിക്കിംഗ് ഭക്ഷണശാലയിലെ മാനേജരും ഉത്തര്‍പ്രദേശ് സ്വദേശിയുമായ ജോഷ്വയ്ക്കാണ് (30) മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ജോഷ്വ ബഹമുണ്ടാക്കിയപ്പോള്‍ കുട്ടികള്‍ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തിയ നാലംഗ സംഘം കടയിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് സ്ഥാപനത്തിന്റെ ആരോപണം. അക്രമികള്‍ ജോഷ്വയുടെ കൈ പിടിച്ചുതിരിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. ഭക്ഷണത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത കുട്ടികളെ തടഞ്ഞുവെച്ചെന്ന പരാതിയില്‍ ഹോട്ടല്‍ മാനേജര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

മാനേജരുടെ നേതൃത്വത്തില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന് തൃശൂര്‍ പുത്തന്‍ചിറ സ്വദേശി നല്‍കിയ പരാതിയിലാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. പക്ഷേ ഇത് കൊലപാതക കുറ്റമാണ്. ഇതിനുള്ള വകുപ്പുകള്‍ ചുമത്തിയതുമില്ല. മാനേജരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം സംഭവത്തിന്റെ ചുരുക്കം ഇങ്ങനെ:

തര്‍ക്കത്തിന്റെ തുടക്കം: കടയില്‍ ഭക്ഷണത്തിനെത്തിയ നാല് യുവാക്കള്‍ തങ്ങള്‍ക്ക് നല്‍കിയ ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറവാണെന്ന് പറഞ്ഞ് ജോഷ്വയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇവര്‍ ബഹളം വെക്കുകയും വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജീവനക്കാരന്‍ ഇത് തടയാന്‍ ശ്രമിച്ചതോടെ യുവാക്കള്‍ ഫോണ്‍ ചെയ്ത് കൂടുതല്‍ പേരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നെത്തിയ സംഘം ജോഷ്വയെ അസഭ്യം പറയുകയും കടയ്ക്കുള്ളില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിക്കുകയുമായിരുന്നു.

കുട്ടികള്‍ക്ക് പ്രായപൂര്‍്ത്തിയായിട്ടില്ലെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ കത്തി കാട്ടി ഭീഷണി പെടുത്തിയവര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട വകുപ്പുള്‍ ചുമത്താത്തത് ദുരൂഹമാണ്.

Tags:    

Similar News