നാഷണല്‍ ഫുട്ബോള്‍ ലീഗിന്റെ ഒരു മല്‍സരം നടക്കുന്ന സ്‌റ്റേഡിയത്തിന് മുകളിലൂടെ പറന്ന് കളി കാണാനെത്തി ട്രംപ്; ആകാശക്കാഴ്ച്ച അതിശയിപ്പിക്കുന്നതെന്ന് പറഞ്ഞ് പുകഴ്ത്തല്‍; പിന്നാലെ ചോദിച്ചത് 3.7 ബില്യണ്‍ ഡോളര്‍ മുടക്കി പുതുതായി നിര്‍മിച്ച സ്റ്റേഡിയത്തിന് തന്റെ പേരിടാന്‍ പറ്റുമോ എന്ന്
നാഷണല്‍ ഫുട്ബോള്‍ ലീഗിന്റെ ഒരു മല്‍സരം നടക്കുന്ന സ്‌റ്റേഡിയത്തിന് മുകളിലൂടെ പറന്ന് കളി കാണാനെത്തി ട്രംപ്
വാഷിങ്ടണ്‍: നാഷണല്‍ ഫുട്ബോള്‍ ലീഗ് ആരാധകരെ അമ്പരപ്പിച്ച് സ്റ്റേഡിയത്തിന് മുകളിലൂടെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ പറന്ന് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഡെട്രോയിറ്റ് ലയണ്‍സും വാഷിംഗ്ടണ്‍ കമാന്‍ഡേഴ്‌സും തമ്മിലുള്ള മല്‍സരം നടക്കുന്നതിന് മുമ്പാണ് ട്രംപ് നോര്‍ത്ത്വെസ്റ്റ് സ്റ്റേഡിയത്തിന് മുകളിലൂടെ പറന്നത്. 1978 ന് ശേഷം ഇതാദ്യമായിട്ടാണ് ഒരമേരിക്കന്‍ പ്രസിഡന്റ് നാഷണല്‍ ഫുട്ബോള്‍ ലീഗിന്റെ ഒരു മല്‍സരം കാണാനെത്തുന്നത്.
തനത് ശൈലിയില്‍ സ്റ്റേഡിയം കുലുക്കി കൊണ്ടാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം ചീറിപ്പാഞ്ഞത്. കഴിഞ്ഞ നാല്‍പ്പത് ദിവസമായി അമേരിക്കയില്‍ തുടരുന്ന ഷട്ട്ഡൗണില്‍ പ്രതിഷേധിച്ച് ചില കാണികള്‍ ട്രംപിനെ കൂക്കുവിളിക്കുകയും ചെയ്തിരുന്നു. നവംബര്‍ 11 ന്റെ വെറ്ററന്‍സ് ദിനത്തിന് മുന്നോടിയായിട്ടാണ് നാഷണല്‍ ഫുട്ബോള്‍ ലീഗ് മല്‍സരം സംഘടിപ്പിച്ചത്.
വിമാനത്തില്‍ നിന്ന ്ഇറങ്ങിയതിന് പിന്നാലെ ട്രംപ് തന്റെ ആകാശ യാത്രയെ കുറിച്ചും പറഞ്ഞു. സ്റ്റേഡിയത്തിന് മുകളിലൂടെയുള്ളപറക്കല്‍ വളരെ മികച്ചതാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ദൃശ്യം തനിക്ക് കാണാന്‍ അവസരം ഒരുക്കിയ എയര്‍ഫോഴ്‌സ് വണ്‍ പൈലറ്റുമാരേയും ട്രംപ് അഭിനന്ദിച്ചു. അവര്‍ മികച്ച പൈലറ്റുമാര്‍ ആയത് കൊണ്ടാണ് തനിക്ക് സ്റ്റേഡിയത്തിന്റെ ഗാംഭീര്യം നന്നായി കാണാന്‍ കഴിഞ്ഞതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സൈനിക അക്കാദമിയില്‍ തന്റെ സ്വന്തം ഫുട്ബോള്‍ കരിയറിനെക്കുറിച്ച് ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചു.
താന്‍ അത്ര നല്ല കളിക്കാരനായിരുന്നില്ല എന്നാണ് ട്രംപ് വെളിപ്പെടുത്തിയത്. മല്‍സരം കാണാന്‍ എത്തിയ പലരും എയര്‍ ഫോഴ്സ് വണ്‍ വിമാനം തൊട്ടടുത്ത് കണ്ട സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ഇത്രയും വലിയ വിമാനമാണ് അതെന്ന് പലരും ഇപ്പോഴാണ് മനസിലാക്കുന്നതെന്ന് അവര്‍ കുറിച്ചു. ട്രംപിനോട് അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയത് കമാന്‍ഡേഴ്സ് ക്ല്ബ്ബിന്റെ പുതിയ
സ്റ്റേഡിയത്തിന് തന്റെ പേര് നല്‍കണം എന്നാണ് ആഗ്രഹിക്കുന്നു എന്നായിരുന്നു. നാല് ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് ഈ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.
അതൊരു മനോഹരമായ പേരായിരിക്കുമെന്നും കാരണം പുതിയ സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാക്കിയത് പ്രസിഡന്റ് ട്രംപാണ് എന്നുമാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രതികരിച്ചത്. പരമാവധി ബ്രാന്‍ഡുകളില്‍ തന്റെ പേര് ഉള്‍പ്പെടുത്തുന്നത് ട്രംപ് വളരെ കാലമായി ആസ്വദിച്ചിരുന്നു. ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ട്രംപ് ആദ്യവട്ടം പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ നാഷണല്‍ ഫുട്ബോള്‍ ലീഗുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ദേശീയഗാനത്തിനായി കളിക്കാര്‍ എഴുന്നേറ്റു നില്‍ക്കണമെന്ന് ട്രംപ് നിര്‍ബന്ധിക്കുകയും മുട്ടുകുത്തിയവരെ പുറത്താക്കാന്‍ ട്രംപ് ടീം ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
