പ്രതീക്ഷിച്ചതാണ് നടന്നത്; ആക്രമണം നടക്കുന്നതിനെ കുറിച്ച് യു.എസിന് അറിയാമായിരുന്നു; പെട്ടെന്ന് തന്നെ ഇത് അവസാനിക്കുമെന്നാണ് കരുതുന്നത്; ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്; ആക്രമണത്തില്‍ നയതന്ത്ര നീക്കം സജീവമാക്കി ഇന്ത്യയും
പ്രതീക്ഷിച്ചതാണ് നടന്നത്; ആക്രമണം നടക്കുന്നതിനെ കുറിച്ച് യു.എസിന് അറിയാമായിരുന്നു
വാഷിങ്ടണ്‍: പാകിസ്താനില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആക്രമണം നടക്കുന്നതിനെ കുറിച്ച് യു.എസിന് അറിയാമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. എന്തോ ഒന്ന് സംഭവിക്കാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പെട്ടെന്ന് തന്നെ ഇത് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ദശാബ്ദങ്ങളായി അവര്‍ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി കരസേന അറിയിച്ചു. ഓപറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സൈനിക നടപടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ കുറിച്ചു. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. മിസൈലാക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് പിന്നാലെ ഇന്ത്യ നയതന്ത്ര നീക്കങ്ങളും സജീവമായി. വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ആക്രമണത്തിന്റെ ആവശ്യകതയെ കുരിച്ചു ബോധ്യപ്പെടുത്തി. അറബ് രാജ്യങ്ങളെയും റഷ്യയെയും അമരിക്കയെയും ഇന്ത്യ ആക്രമണം നടത്തിയതിന്റെ ആവശ്യം വിശദീകരിച്ചു. മിസൈലാക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഹല്‍ഗാമില്‍ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പഹല്‍ഗാമില്‍ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി ബുധനാഴ്ച രാവിലെ 10 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രം വ്യക്തമാക്കും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ പാക് പ്രദേശത്ത് ഇന്ത്യ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സൈനിക നടപടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി ഓപ്പറേഷന്‍ നിരീക്ഷിച്ചിരുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.