'താന്‍ പണക്കാരനാണ്, ഇനി ജീവിതത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല'; ലൂ എന്ന കമ്പിനി വിറ്റത് 8000 കോടിക്ക്; ജീവിതത്തില്‍ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ സംഭരകന്‍; പ്രശ്നം പണമില്ലാത്തതല്ല, മറിച്ച് കയ്യിലുള്ള പണം എങ്ങനെ ചെലവാക്കുമെന്നോര്‍ത്ത്

Update: 2025-01-07 07:42 GMT

വ്യവസായ ലോകത്ത് ശ്രദ്ധനേടി, തന്റെ് കമ്പിന് 8000 കോടിക്ക് വിറ്റ് ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ഒരു സംഭരകന്‍. ലൂം എന്ന കമ്പനിയുടെ സഹസ്ഥാപകനായ വിനയ് ഹയര്‍മാതാണ് തന്റെ കമ്പിനി വിറ്റ് ആ പൈസക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. പ്രശ്നം പണമില്ലാത്തതല്ല, മറിച്ച് കയ്യിലുള്ള പണം എങ്ങനെ ചെലവാക്കുമെന്നോര്‍ത്താണ്.

2023 -ലാണ് വിനയ് തന്റെ സ്റ്റാര്‍ട്ടപ്പ് വിറ്റത്. 975 മില്ല്യണ്‍ ഡോളര്‍ അഥവാ 8375 കോടിയോളം രൂപക്കാണ് കമ്പനി വിറ്റത്. അതിന് ശേഷമാണ് ജീവിതത്തില്‍ ഈ സംരംഭകന്‍ പ്രതിസന്ധിയിലായത്. മുന്നോട്ടുപോകുന്നത് സംബന്ധിച്ച് പല പദ്ധതികളും വിനയ് ആലോചിക്കുന്നുണ്ട്. താന്‍ പണക്കാരനാണ്, ഇനി ജീവിതത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.- വിനയ് ബ്ലോഗില്‍ കുറിച്ചു. കമ്പനി വിറ്റതിന് ശേഷം വിനയ്ക്ക് മറ്റൊരു അസരം ലഭിച്ചിരുന്നു.

Full View

ഒരു കമ്പനിയിലെ ചീഫ് ടെക്നോളജി ഓഫീസര്‍ പോസ്റ്റിലേക്കാണ് ക്ഷണം ലഭിച്ചത്. 60 മില്ല്യണ്‍ ഡോളര്‍ സാലറിയാണ് വാഗ്ദാനം ചെയ്തത്. പക്ഷേ അത് നിരസിക്കുകയാണ് അദ്ദേഹം ചെയതത്. ീവിതത്തില്‍ തന്നെയൊന്നും പ്രചോദിപ്പിക്കുന്നില്ലെന്നും വിനയ് പറയുന്നു. റോബോട്ടിക്സ് മേഖലയിലേക്ക് കടക്കാന്‍ വിനയ് ലക്ഷ്യമിട്ടിരുന്നു. ഇത് സംബന്ധിച്ച് നിരവധി നിക്ഷേപകരുമായും വിദഗ്ധരുമായും കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ഹ്യൂമനോയിഡ് റോബോട്ട് നിര്‍മിക്കാനായിരുന്നു ശ്രമം. എന്നാലിത് ഇലോണ്‍ മസ്‌കിനെപ്പോലെയാകാനുള്ള ഒരു ഉപരിപ്ലവമായ സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞു. രണ്ടുവര്‍ഷത്തെ പ്രണയവുമുണ്ടായിരുന്നു വിനയ്ക്ക്. ിന്നാലെ ഹിമാലയം കീഴടക്കാനായിരുന്നു വിനയ് യുടെ ശ്രമം. അതും യാതൊരു പരിശീലനവുമില്ലാതെ. എന്നാല്‍ ആ ശ്രമം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇപ്പോള്‍ ഫിസിക്സ് പഠനത്തില്‍ മുഴുകിക്കൊണ്ട് ഈ 33-കാരന്‍ ജീവിതയാത്ര തുടരുകയാണ്.



Tags:    

Similar News